കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യത്വമുള്ളവര്‍ ചെയ്യുമോ ഇങ്ങനെ? 5 മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ അഞ്ച് മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെക്കു പടിഞ്ഞാറന്‍ ദില്ലിയിലെ റാവു തുലാറാം ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റിലാണ് ഭ്രൂണത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ആശുപത്രി ജീവനക്കാരിയാണ് സംഭവം കണ്ടത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരി ഉടന്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.

Foetus

കണ്ടെത്തിയ ഭ്രൂണം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തെ കുറിച്ച് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഭ്രൂണത്തെ ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 316-ാം വകുപ്പ് പ്രകാരം ഗര്‍ഭസ്ഥശിശുവിനെ കൊല ചെയ്ത കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റവാളികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

English summary
In a shocking incident, a five-month-old foetus was today found in a ladies' toilet of a city hospital in southwest Delhi's Jaffarpur Kalan area, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X