കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ റാലി ബഹിഷ്‌കരിച്ച് അഞ്ച് എംപിമാര്‍, ആരും ക്ഷണിച്ചില്ലെന്ന് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത അവസാനിക്കുന്നില്ല. അഞ്ച് എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. രാഹുല്‍ ദീര്‍ഘകാലത്തിന് ശേഷം നടക്കുന്ന റാലി കൂടിയായിരുന്നു ഇത്. പ്രമുഖ എംപിമായ മനീഷ് തിവാരി, രവനീത് സിംഗ് ബിട്ടു, ജസ്വീര്‍ സിംഗ് ഗില്‍, മുഹമ്മദ് സാദിഖ്, പര്‍നീത് കൗര്‍ എന്നിവരാണ് പരിപാടി ബഹിഷ്‌കരിച്ചത്. തങ്ങളെ ആരും ക്ഷണിക്കുക പോലും ചെയ്തില്ലെന്ന് എംപിമാര്‍ പറയുന്നു. രാഹുലുമായോ പാര്‍ട്ടിയുമായോ പ്രശ്‌നങ്ങളില്ല. ഈ ചടങ്ങ് മത്സരിക്കുന്ന 117 സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞതെന്ന് ജസ്വീര്‍ സിംഗ് ഗില്‍ പറഞ്ഞു.

'ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം''ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം'

1

സംസ്ഥാന അധ്യക്ഷനോ മുഖ്യമന്ത്രിയോ ഞങ്ങളെ റാലിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും എംപിമാര്‍ വ്യക്തമാക്കി. എന്തിനേറെ പറയുന്നത് പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പോലും വിളിച്ചില്ല. തങ്ങളെ ക്ഷണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും പോകുമായിരുന്നുവെന്ന് ജസ്വീര്‍ സിംഗ് ഗില്‍ പറഞ്ഞു. അതേസമയം സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മില്‍ തമ്മിലടി തുടരുന്ന സാഹചര്യത്തില്‍ പുതിയ പ്രശ്‌നം കോണ്‍ഗ്രസിന് പ്രതിസന്ധിയാണ്. എന്നാല്‍ ബഹിഷ്‌കരിച്ചെന്ന വാദങ്ങളെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തള്ളി. എല്ലാം അടിസ്ഥാനരഹിതമായ അഭ്യൂങ്ങളാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ഏകദിന സന്ദര്‍ശനത്തിനാണ് ഇന്ന് പഞ്ചാബിലെത്തിയത്. വിവിധ ആരാധനലായങ്ങള്‍ അടക്കം രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒപ്പം 117 സ്ഥാനാര്‍ത്ഥികളുമുണ്ട്. രാഹുല്‍ വരുന്നതോടെ പഞ്ചാബില്‍ പ്രചാരണത്തിന് ചൂട് പിടിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പ്രശ്‌നത്തോടെയാണ് രാഹുല്‍ തുടക്കമിട്ടിരിക്കുന്നത്. ഇതില്‍ മനീഷ് തിവാരി ജി23യുടെ ഭാഗമായ നേതാവാണ്. ഹര്‍മന്ദിര്‍ സാഹിബില്‍ പഞ്ചാബിന്റെ നല്ല ഭാവിക്കാണ് പ്രാര്‍ത്ഥിച്ചതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. സുവര്‍ണ ക്ഷേത്രവും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും രാഹുലിനൊപ്പമുണ്ടായിരുന്നു.

അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി വലിയ സമ്മര്‍ദമാണ് കോണ്‍ഗ്രസിന് നേതൃത്വത്തിനുള്ളത്. രാഹുല്‍ വരുന്നതോടെ അത് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ അതിനുള്ള സൂചന പോലും അദ്ദേഹം നല്‍കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനോട് ഹൈക്കമാന്‍ഡിനും യോജിപ്പില്ല. സിദ്ദുവിനെ പരിഗണിച്ചാല്‍ അത് ദളിത് വിഭാഗത്തെ വഞ്ചിക്കുന്നത് പോലെയാകും. ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ നേട്ടമുണ്ടാക്കാന്‍ ഒരുങ്ങുന്നത്. ചന്നിയെ തഴഞ്ഞാല്‍ അത് ദളിത് രോഷത്തിന് കാരണമാകും. സിദ്ദുവാണെങ്കില്‍ പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി നീങ്ങി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യത കുറവാണ്.

ബാലചന്ദ്രകുമാറിനെതിരെ തെളിവുണ്ടെന്ന് ദിലീപ്, ഫോണ്‍ ഫോറന്‍സിക് വിദഗ്ധന്റെ കൈവശംബാലചന്ദ്രകുമാറിനെതിരെ തെളിവുണ്ടെന്ന് ദിലീപ്, ഫോണ്‍ ഫോറന്‍സിക് വിദഗ്ധന്റെ കൈവശം

Recommended Video

cmsvideo
UP Election 2022: Congress Releases Third List Of 89 Candidates, Including 37 Women

English summary
five mp's from punjab boycott rahul gandhi's poll campaign, congress denies boycott
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X