അഞ്ചംഗ കുടുംബം കനാലില്‍ മുങ്ങിമരിച്ചതായി അഭ്യൂഹം; ദുരൂഹമെന്ന് ബന്ധുക്കള്‍
ചണ്ഡീഗഡ്: ഹിമാചല്‍ പ്രദേശിയില്‍ നിന്നും പഞ്ചാബിലേക്ക് യാത്രപോയ അഞ്ചംഗ കുടുംബം കനാലില്‍ മുങ്ങിപ്പോയതായി സംശയം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കഅപ് വാഹനം പഞ്ചാബിലെ അനന്ത്പൂര്‍ സാഹിബിന് സമീപമുള്ള ഭക്ര കനാനില്‍ കണ്ടെത്തിയതാണ് കുടുംബം അപകടത്തില്‍പ്പെട്ടതായ സംശയത്തിന് ഇടയാക്കിയത്.
വാഹനത്തിനടുത്തോ കനാലിലോ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മുപ്പത്തിമൂന്നുകാരനായ രാജ്പാല്‍, ഭാര്യ ചര്‍ണോ ദേവി(28), എട്ടും നാലും മൂന്നുമാസവും പ്രായമായ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ വാഹനം കനാലില്‍ വീഴുകയും യാത്രക്കാര്‍ ഒഴിപ്പോയതായുമാണ് പോലീസ് സംശയിക്കുന്നത്.

യാത്രക്കരുടെ ഫോണ്‍ നമ്പരുകളില്‍ പോലീസ് വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായിട്ടില്ല. വാഹനത്തിന് സമീപത്തുനിന്നും സൂചനയൊന്നും ലഭിക്കാത്തത് ദുരൂഹതയുണ്ടാക്കുന്നതാണെന്നാണ് പോലീസ് പറയുന്നത്. അപകടസാധ്യതയുള്ള സ്ഥലത്താണ് വാഹനം കണ്ടെത്തിയതെന്നതിനാല്‍ കനാലില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications