India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷക്കീലയും സൈറയും രമയും; ഇത് പെണ്‍ഗുണ്ടകളുടെ ലോകം!! പുരുഷന്‍മാര്‍ വരച്ച വരയില്‍

  • By Ashif
Google Oneindia Malayalam News

മാഫിയ, ഗുണ്ട, ക്രമിനില്‍ സംഘങ്ങള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ തെളിയുക പുരുഷന്‍മാരുടെ മുഖമായിരിക്കും. എന്നാല്‍ പെണ്‍ഗുണ്ടകളെ കുറിച്ച് കേട്ടിട്ടുണ്ടോ. ആയിരക്കണക്കിന് പുരുഷന്‍മാര്‍ ജോലിക്കാരായുള്ള പെണ്‍ഗുണ്ടകള്‍. തലസ്ഥാനത്തിന്റെ നിയന്ത്രണം ഒരുതരത്തില്‍ പറഞ്ഞാല്‍ ഇവരുടെ കൈകളിലാണ്.

മോഷണവും പിടിച്ചുപറിയും കൊലപാതവും ഒന്നും പ്രശ്‌നമല്ലാത്ത ലോകമാണവരുടേത്. കൂടെ മദ്യവും മയക്കുമരുന്ന് കടത്തും ലൈംഗിക വ്യാപാരവും. എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞ ലോകത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കോടികള്‍ വരുമാനമുള്ളവര്‍ കൂടിയാണ് പെണ്‍ഗുണ്ടകള്‍ എന്നറിയുമ്പോള്‍ കൗതുകമുണരും...

35കാരി രമ

35കാരി രമ

35കാരി രമാപ്രീത് കൗര്‍ ആണ് പെണ്‍ഗുണ്ടകളുടെ ലോകത്തെ പ്രമുഖരില്‍ ഒരാള്‍. പുരുഷന്‍മാരെ പോലെ വസ്ത്രം ധരിച്ച് ബൈക്കുകളില്‍ കറങ്ങുന്ന രമാപ്രീത് കൗര്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുന്നതില്‍ വിദഗ്ധയാണ്.

പെണ്‍ഗുണ്ട ബാസിറാന്‍

പെണ്‍ഗുണ്ട ബാസിറാന്‍

ദില്ലിയെ വിറപ്പിക്കുന്ന മറ്റൊരു പെണ്‍ഗുണ്ടയാണ് ബാസിറാന്‍. 62 കാരിയായ ഇവരെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരുടെ ആറ് ആണ്‍മക്കള്‍ക്കെതിരേ 99 ക്രിമിനല്‍ കേസുകളുണ്ട്.

മോശം സ്വഭാവക്കാരി ഷക്കീല

മോശം സ്വഭാവക്കാരി ഷക്കീല

ദില്ലി പോലീസിന്റെ കേടി ലിസ്റ്റിലുള്ള മറ്റൊരു സ്ത്രീയാണ് ഷക്കീല. മോശം സ്വഭാവക്കാരിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഷക്കീലയെ കുറിച്ച് പറയുക. രേഖകളിലും അങ്ങനെതന്നെ. ദില്ലി നഗരത്തില്‍ മാത്രം 21 ക്രിമിനല്‍ കേസുകള്‍ ഷക്കീലക്കെതതിരേയുണ്ട്.

ക്രിമിനലുകളുടെ യോഗം

ക്രിമിനലുകളുടെ യോഗം

ക്രിമിനല്‍ സംഘത്തിന്റെ യോഗങ്ങള്‍ ദില്ലിയില്‍ ഇടക്കിടെ നടക്കും. ഇത് സംഘടിപ്പിക്കുന്നത് ഷക്കീലയാണ്. ഇവര്‍ക്കെതിരേ മയക്കുമരുന്ന് കേസുകള്‍ നിരവധിയാണ്. ക്രിമിനലുകള്‍ക്ക് വേണ്ടി പ്രത്യേക അത്താഴ വിരുന്നുകള്‍ ഷക്കീല സംഘടിപ്പിക്കാറുണ്ട്. മാഫിയകള്‍ക്ക് അന്നത്തെ ദിവസം വന്‍ ആഘോഷമാണ്.

പിടിക്കപ്പെടുന്നതില്‍ കൂടുതലും

പിടിക്കപ്പെടുന്നതില്‍ കൂടുതലും

ദില്ലിയില്‍ ഏറ്റവും വലിയ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കുന്നതും സ്ത്രീ തന്നെ. ഇതിനെല്ലാം പുറമെ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജീവിക്കുന്ന സ്ത്രീകളും തലസ്ഥാനത്ത് നിരവധി. പോക്കറ്റടി കേസുകളില്‍ കൂടുതലും പിടിക്കപ്പെടുന്നത് സ്ത്രീകളാണത്രെ.

 89 പുരുഷന്‍മാര്‍

89 പുരുഷന്‍മാര്‍

പോക്കറ്റടി, സെല്‍ഫോണ്‍ മോഷണം തുടങ്ങി മെട്രോ സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം 1211 ആണ്. എന്നാല്‍ പുരുഷന്‍മാര്‍ 89 മാത്രം.

ഹണിട്രാപ്പ് സംഘം

ഹണിട്രാപ്പ് സംഘം

അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖരായ സ്ത്രീകള്‍ തലസ്ഥാനത്തുണ്ട്. വന്‍കിട മുതലാളിമാരെയും ഉദ്യോഗസ്ഥരെയും വലയില്‍ വീഴ്ത്തി ഹണിട്രാപ്പ് നടത്തലാണ് ഇത്തരം സ്ത്രീകളുടെ ജോലി. കൂടാതെ വേശ്യാവൃത്തിക്കു വേണ്ടിയും ഈ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നു.

പച്ചക്കറി വ്യാപാരിയായി തുടക്കം

പച്ചക്കറി വ്യാപാരിയായി തുടക്കം

കിഴക്കന്‍ ദില്ലിയിലെ ഷക്കാര്‍പൂര്‍ പോലീസ് സ്‌റ്റേഷനിലെ രേഖകളില്‍ മോശം സ്വഭാവക്കാരിയെന്നാണ് ഷക്കീലയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ലക്ഷ്മിനഗറില്‍ പച്ചക്കറി വ്യാപാരിയായി തുടങ്ങിയ ഇവരുടെ ജീവിതം പിന്നീട് വഴിമാറുകയായിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന വ്യക്തി കൂടിയാണ് ഷക്കീല.

വിലക്ക് കോടതി തടഞ്ഞു

വിലക്ക് കോടതി തടഞ്ഞു

ചിന്നു പഹല്‍വാന്റെ മാഫിയാ സംഘവുമായി അടുത്ത ബന്ധമുണ്ട്് ഷക്കീലക്ക്. മുമ്പ് ഇവര്‍ ദില്ലി നഗരാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് കമ്മീഷണര്‍ വിലക്കിയിരുന്നു. പക്ഷേ, ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു ഷക്കീല.

കലാപമുണ്ടാക്കാന്‍ ശ്രമം

കലാപമുണ്ടാക്കാന്‍ ശ്രമം

ഷക്കീലയുടെ കുടുംബത്തിലെ മിക്ക ആളുകളും മാഫിയ പ്രവര്‍ത്തനം നടത്തുന്നവരാണ്. സഹോദരന്‍ മന്നു എന്ന അനീസ് ഖാനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു, കൊലപതകം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഗീതാ അറോറ എന്ന സോനു

ഗീതാ അറോറ എന്ന സോനു

ദില്ലിയില്‍ ഏറ്റവും വലിയ പെണ്‍വാണിഭ സംഘം നടത്തുന്നത് ഗീതാ അറോറ എന്ന സോനു പഞ്ചാബനാണ്. റോഹ്തക് സ്വദേശിയായ ഇവരെ കഴിഞ്ഞ ഡിസംബര്‍ 24നാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 13കാരിയെ വേശ്യാവൃത്തിക്ക നിര്‍ബന്ധിച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്.

ഏറ്റുമുട്ടല്‍ കൊലകള്‍

ഏറ്റുമുട്ടല്‍ കൊലകള്‍

സോനുവിന്റെ ഭര്‍ത്താവ് വിജയ് സിങിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതാണ്. രണ്ടാമത് വിവാഹം ചെയ്ത ഹേമന്ദിനെയും പോലീസ് വധിച്ചു. ഇന്ന് മനുഷ്യക്കടത്ത്, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിയായ സോനുവിന് ചുറ്റും എപ്പോഴും 15 ഗുണ്ടകള്‍ കാവലുണ്ടാകുമത്രെ.

പെണ്‍കുട്ടികളെ കടത്തും

പെണ്‍കുട്ടികളെ കടത്തും

തന്റെ സംഘത്തിലെ എല്ലാവര്‍ക്കും അടുത്തിടെ സോനു കാര്‍ വിതരണം ചെയ്തിരുന്നു. കൂടാതെ കാമുകന് ആഡംബര കാറും സമ്മാനിച്ചു. സംഘത്തിലുള്ളവര്‍ക്ക് വിതരണം ചെയ്ത കാറിലാണ് പെണ്‍കുട്ടികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്നത്.

റാണിയുടെ സ്വര്‍ണ മോഷണം

റാണിയുടെ സ്വര്‍ണ മോഷണം

രമാപ്രീത് കൗര്‍ എന്ന റാണി സ്വര്‍ണ മോഷണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടന്ന കീര്‍ത്തി നഗറിലെ സിസിടിവികള്‍ പോലീസ് പരിശോധിച്ചിരുന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് എല്ലാത്തിനും പിന്നില്‍. ബൈക്ക് നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് എത്തിപ്പെട്ടത് രമാപ്രീതിന്റെ അടുത്തായിരുന്നു.

28കാരിയായ സൈറ

28കാരിയായ സൈറ

28കാരിയായ സൈറ ദില്ലി പോലീസിന്റെ പിടികിട്ടാ പുള്ളിയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് അഫാഖിനൊപ്പം ഇവരെ പോലീസ് പിടികൂടി. സൈറയെ ജയിലില്‍ അടച്ചെങ്കിലും അവരുടെ മാഫിയാ സംഘം ഇപ്പോഴും ദില്ലിയില്‍ സജീവമാണ്. ഇവരുടെ സംഘത്തിന്‍ നൂറിലധികം പുരുഷന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Delhi’s 5 most dreaded woman criminals: Running sex racket to ordering murders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X