Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ ഫ്രിഡ്ജ് കംപ്രസർ പൊട്ടിത്തെറിച്ച് 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിൽ ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഞായറാഴ്ച രാത്രി ന​ഗരത്തിലെ അവതാർ ന​ഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു.

രാത്രി വൈകി കംപ്രസറിൽ സ്ഫോടനം ഉണ്ടാവുകയും വീടിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ അഞ്ച് ആളുകളേയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.

death

യശ്പാൽ(70) രുചി (40) മൻഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്, റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. മണിക്കൂറുകളോളം സമയം എടുത്താണ് അ​ഗ്നിശമന സേനാം​ഗങ്ങൾ തീ അണച്ചത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് വിദ​ഗ്ധരെ വിളിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

"ജലന്ധറിലെ അവതാർ നഗറിലെ ഒരു വീട്ടിൽ സ്‌ഫോടനം പോലുള്ള സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു, തുടർന്ന് ഞങ്ങൾ ഉടൻ സ്ഥലത്തേക്ക് എത്തി. അപകടത്തിന് പിന്നിലെ കാരണം ഞങ്ങൾ അന്വേഷിക്കുകയാണ്. ഞങ്ങൾ ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ട്," ജലന്ധർ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (എഡിസിപി) ആദിത്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+