Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിന് സമീപം മാവോയിസ്റ്റ് ആക്രമണം; 5 പോലീസുകാർക്ക് വീരമൃത്യു

റാഞ്ചി: ജാർഖഘണ്ഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ജാംഷഡ്പൂരിന് സമീപമാണ് ആക്രമണം നടന്നത്. സറയ്കേല ജില്ലയിലെ മാര്‍ക്കറ്റില്‍ പട്രോളിങ് നടത്തിയ പോലീസ് സംഘത്തെ മാവോവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

ആക്രമണത്തിൽ അഞ്ച് പോലീസുകാര്‍ വീരമൃത്യു വരിച്ചു. . രണ്ട് മാവോവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇവര്‍ പോലീസുകാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കവരുകയും ചെയ്തു.ഒരു മാസം മുമ്പ് ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ നടന്ന ഏറ്റമുട്ടലില്‍ കേന്ദ്രസേനയിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

Maoist

അതേസമഭവത്തിൽ തന്നെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മെയ് 28ന് സറയ്കേല ജില്ലയില്‍ തന്നെ മാവോവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്. ബംഗാള്‍, ജാര്‍ഖണ്ഡ് അതിര്‍ത്തിക്ക് സമീപമാണ് വെള്ളിയാഴ്ച ആക്രമണം നടന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+