ചൈന ഇനി വിറയ്ക്കും..!! അഞ്ച് റാഫേലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു; വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത്
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത് പകരാന്‍ 5 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ജൂലൈ 29ന് ഹരിയാനയിലെ അംബാലയിലാണ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക. ഫ്രാന്‍സില്‍ നിന്ന് നേരിട്ട് യുഎഇയിലെ ഒരു വ്യോമ കേന്ദ്രത്തിലാണ് വിമാനം എത്തുക. അതിന് ശേഷമായിരിക്കും ഹരിയാനയിലേക്ക് എത്തുക. സര്‍വ്വസജ്ജമായാണ് വിമാനം ഇന്ത്യയിലേക്ക് പറന്നത്. യാത്രിക്കിടെ ആകാശത്ത് നിന്ന് ഇന്ധനം നിറയ്ക്കുന്നതിനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനമാണ് ഉപയോഗിക്കുന്നത്.

റാഫേല്‍ വിമാനം പറത്തുന്നതിനായി ഫ്രാന്‍സില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനം ഹരിയാനയിലേക്ക് എത്തിക്കുന്നത്. മേയ്് മാസം എത്തേണ്ടിയിരുന്ന വിമാനം കൊവിഡിനെ തുടര്‍ന്നാണ് വൈകിയത്. ഫ്രാന്‍സില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങുന്നതിന് 59000 കോടിയുടെ കരാര്‍ ഇന്ത്യ 2016ലാണ് ഒപ്പിട്ടത്. ഫ്രാന്‍സില്‍ നിന്ന് 7000 കിലോ മീറ്റര്‍ താണ്ടിയാണ് റാഫേല്‍ ഇന്ത്യയിലെത്തുന്നത്. ഒരു വിമാനത്തിന്റെ അടിസ്ഥാന വില 670 കോടിയാണ്. എന്നാല്‍ വിമാനം യുദ്ധസജ്ജമാകുന്നതോടെ 1611 കോടി രൂപയാകും.
Recommended Video
അതേസമയം, ഇപ്പോള്‍ ഇന്ത്യയിലെത്തിക്കുന്ന അഞ്ചു റാഫേല്‍ യുദ്ധവിമാനങ്ങളിലും ഹാമര്‍ മിസൈലുകള്‍ ഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ഫ്രാന്‍സില്‍ നിന്ന് തന്നെ ഇവ സജ്ജീകരിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സേനയ്ക്ക് നല്കിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. 60 മുതല്‍ 70 കിലോമീറ്ററിനകത്ത് ഏത് ലക്ഷ്യസ്ഥാനത്തും എത്തി ചേരാന്‍ ശേഷിയുളള മിസൈലാണ് ഹാമര്‍. അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് റാഫേലിനൊപ്പം തന്നെ ഹാമര്‍ മിസൈലുകളും വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തിരുമാനിച്ചത്.
ഇന്ത്യന്‍ വ്യോമസേനയുടെ അടിയന്തിര ആവശ്യം പരിഗണിച്ച് ഫ്രഞ്ച് അധികൃതര്‍ മറ്റ് ചില ഉപഭോക്താക്കള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള നിലവിലുള്ള സ്റ്റോക്കില്‍ നിന്നും ഹാമര്‍ മിസൈലുകള്‍ ഇന്ത്യയ്ക്ക് നല്കാന് തിരുമാനിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച മിസൈലാണ് ഹാമര്‍ .കിഴക്കന്‍ ലഡാക്ക്, പര്‍വതപ്രദേശങ്ങള്‍ ഉള്‍പ്പെടെ ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളിലും എത്ര ശക്തമായ ബങ്കറുകളേയും ഷെല്‍ട്ടറുകളേയും തര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഹാമറുകള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications