കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ഇനി വിറയ്ക്കും..!! അഞ്ച് റാഫേലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു; വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത് പകരാന്‍ 5 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ജൂലൈ 29ന് ഹരിയാനയിലെ അംബാലയിലാണ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക. ഫ്രാന്‍സില്‍ നിന്ന് നേരിട്ട് യുഎഇയിലെ ഒരു വ്യോമ കേന്ദ്രത്തിലാണ് വിമാനം എത്തുക. അതിന് ശേഷമായിരിക്കും ഹരിയാനയിലേക്ക് എത്തുക. സര്‍വ്വസജ്ജമായാണ് വിമാനം ഇന്ത്യയിലേക്ക് പറന്നത്. യാത്രിക്കിടെ ആകാശത്ത് നിന്ന് ഇന്ധനം നിറയ്ക്കുന്നതിനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനമാണ് ഉപയോഗിക്കുന്നത്.

rafale

റാഫേല്‍ വിമാനം പറത്തുന്നതിനായി ഫ്രാന്‍സില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനം ഹരിയാനയിലേക്ക് എത്തിക്കുന്നത്. മേയ്് മാസം എത്തേണ്ടിയിരുന്ന വിമാനം കൊവിഡിനെ തുടര്‍ന്നാണ് വൈകിയത്. ഫ്രാന്‍സില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങുന്നതിന് 59000 കോടിയുടെ കരാര്‍ ഇന്ത്യ 2016ലാണ് ഒപ്പിട്ടത്. ഫ്രാന്‍സില്‍ നിന്ന് 7000 കിലോ മീറ്റര്‍ താണ്ടിയാണ് റാഫേല്‍ ഇന്ത്യയിലെത്തുന്നത്. ഒരു വിമാനത്തിന്റെ അടിസ്ഥാന വില 670 കോടിയാണ്. എന്നാല്‍ വിമാനം യുദ്ധസജ്ജമാകുന്നതോടെ 1611 കോടി രൂപയാകും.

Recommended Video

cmsvideo
47 More Chinese Mobile Apps Banned In India | Oneindia Malayalam

അതേസമയം, ഇപ്പോള്‍ ഇന്ത്യയിലെത്തിക്കുന്ന അഞ്ചു റാഫേല്‍ യുദ്ധവിമാനങ്ങളിലും ഹാമര്‍ മിസൈലുകള്‍ ഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ഫ്രാന്‍സില്‍ നിന്ന് തന്നെ ഇവ സജ്ജീകരിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സേനയ്ക്ക് നല്‍കിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. 60 മുതല്‍ 70 കിലോമീറ്ററിനകത്ത് ഏത് ലക്ഷ്യസ്ഥാനത്തും എത്തി ചേരാന്‍ ശേഷിയുളള മിസൈലാണ് ഹാമര്‍. അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് റാഫേലിനൊപ്പം തന്നെ ഹാമര്‍ മിസൈലുകളും വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തിരുമാനിച്ചത്.

ഇന്ത്യന്‍ വ്യോമസേനയുടെ അടിയന്തിര ആവശ്യം പരിഗണിച്ച് ഫ്രഞ്ച് അധികൃതര്‍ മറ്റ് ചില ഉപഭോക്താക്കള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള നിലവിലുള്ള സ്റ്റോക്കില്‍ നിന്നും ഹാമര്‍ മിസൈലുകള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ തിരുമാനിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച മിസൈലാണ് ഹാമര്‍ .കിഴക്കന്‍ ലഡാക്ക്, പര്‍വതപ്രദേശങ്ങള്‍ ഉള്‍പ്പെടെ ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളിലും എത്ര ശക്തമായ ബങ്കറുകളേയും ഷെല്‍ട്ടറുകളേയും തര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഹാമറുകള്‍.

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല;രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണംസംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല;രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

English summary
Five Rafale jets departed from France to India Will Be landed in Ambala of Haryana on July 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X