അഞ്ചുപേര്‍ ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; വീഡിയോ വാട്‌സ് ആപ്പില്‍
പറ്റ്‌ന: ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ ഒരു വീട്ടമ്മയെ അഞ്ചുപേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം വീഡിയോ വാട്‌സ് ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതായി പരാതി. യുവതിയുടെ ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് ബലാത്സംഗം ചെയ്തതായി പറയുന്നത്. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്.
മാര്‍ച്ച് 16ന് അജ്ഗര്‍വ ഗ്രാമത്തിലാണ് സംഭവം. പശുവിന് തീറ്റ ശേഖരിക്കാന്‍ പോയ യുവതിയെ ഗ്രാമീണരായ കൃഷ്ണ സാഹ്നി, ദീപക് സാഹ്നി, ഗോകര്‍ സാഹ്നി, ദയാനന്ദ് സാഹ്നി, കിഷോര്‍ സാഹ്നി തുടങ്ങിയവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോലീസില്‍ പരാതിപ്പെട്ടാല്‍ ഇവ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍, വീഡിയോ വാട്‌സ് ആപ്പ് വഴി വൈറലായതോടെ ചൊവ്വാഴ്ചയാണ് വീട്ടമ്മ പരാതിയുമായി ലഖൗറ പോലീസ് സ്‌റ്റേഷനിലെത്തിയത്. യുവതി പരാതി നല്‍കിയെന്നറിഞ്ഞതോടെ പ്രതികളെല്ലാം ഒളിവില്‍ പോയി. പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications