Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനപകടം; അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ 5 ബന്ധുക്കള്‍ കൊല്ലപ്പെട്ടു

പാറ്റ്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തിലെ 6 പേര്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ബീഹാറിലെ ലഖിസാരായി ജില്ലയിൽ ദേശീയ പാത 333 ൽ വെച്ചായിരുന്നു അപകടം. കുടുംബ സഞ്ചരിച്ച വാഹനം എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുടുംബാംഗവും ഹരിയാനയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനുമായ ഒപി സിങ്ങിന്റെ സഹോദരി ഗീതാ ദേവിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോയി പാറ്റ്‌നയിൽ നിന്ന് മടങ്ങുകയായിരുന്നു കുടുംബം. 2020 ജൂൺ 14 ന് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഭാര്യാ സഹോദരന്‍ കൂടിയാണ് ഒ പി സിംഗ്.

ഹൽസി പോലീസ് സ്‌റ്റേഷന് കീഴില്‍ പിപ്രയിലെ സ്കൂളിന്

ഹൽസി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രിപ്ര സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. "ഒരു ട്രക്കും സുമോയും [എസ്‌യുവി] തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വലിയ അപകടമാണ് നടന്നത്. പട്നയിൽ നിന്ന് മടങ്ങുകയായിരുന്നു കുടുംബം. സുമോയുടെ ഡ്രൈവർ ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, പരിക്കേറ്റ നാലുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്''- ലഖിസരായി പോലീസ് സൂപ്രണ്ട് സുശീൽ കുമാർ പറഞ്ഞു.

'നിങ്ങളുടെ പ്രതികരണമാണ് യഥാര്‍ത്ഥ പ്രശ്നം'; ഗ്രെയിസ് ആന്റണിയുടെ പുതിയ ചിത്രം വൈറലാവുന്നു

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരതരം

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരതരമായതിനാല്‍ ഇവരെ പറ്റ്നയിലേക്ക് മാറ്റി. ബൽമുകുന്ദ് സിംഗ്, ദിൽ ഖുഷ് സിംഗ് എന്നിവരെയാണ് വിദഗ്ധ ചികിൽസയ്ക്കായി പട്‌നയിലേക്ക് കൊണ്ടുപോയത്. ബൽമീകി സിംഗ്, തോനു സിംഗ് എന്നിവരാണ് നിലവില്‍ ലഖിസാരായി ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്‍ക്വസിറ്റിന് ശേഷം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി മാറ്റി.

ഒപി സിങ്ങിന്റെ ഭാര്യാ സഹോദരനായ ലാൽജിത് സിംഗ് അദ്ദേഹത്തിന്റെ

ഒപി സിങ്ങിന്റെ ഭാര്യാ സഹോദരനായ ലാൽജിത് സിംഗ് അദ്ദേഹത്തിന്റെ രണ്ട് മക്കളായ അമിത് ശേഖർ എന്ന നെമാനി സിംഗ്, രാം ചന്ദ്ര സിംഗ്. ബേബി ദേവി, അനിതാ ദേവി, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്. കുമാറിന് കുടുംബവുമായി ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജാമുയി ജില്ലയിലെ ഭണ്ഡാർ ഗ്രാമത്തിലുള്ള വീട്ടിലേക്ക്

ജാമുയി ജില്ലയിലെ ഭണ്ഡാർ ഗ്രാമത്തിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം എതിർദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇടിയുടെ ആഘാതത്തില്‍ കുടംബം സഞ്ചരിച്ച വാഹനം പാടെ തകര്‍ന്നു. പിന്നീട് വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്ത്. ചിലര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+