കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി, അഞ്ച് നേതാക്കള്‍ ബിജെപിക്കൊപ്പം, അമരീന്ദര്‍ ഇഫക്ട്

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിലെ അനൈക്യം പരസ്യമാക്കി പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നു. അഞ്ച് നേതാക്കളാണ് ഞായറാഴ്ച്ച പാര്‍ട്ടി വിട്ടത്. അതും സീനിയര്‍ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. അമൃത്സര്‍ റൂറല്‍ ഡിസിസി പ്രസിഡന്റ് ഭഗവന്ത് പാല്‍ സിംഗ് സച്ചാറും പാര്‍ട്ടി വിട്ടവരിലുണ്ട്. ഇവരെല്ലാം ബിജെപിയില്‍ ചേരുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് വേണ്ടി ഇരുനേതാക്കളും ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുകയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇതിന് തയ്യാറല്ല.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

1

പല നേതാക്കളെയും കോണ്‍ഗ്രസിലെ വടംവലി ചൊടിപ്പിച്ചിട്ടുണ്ട്. അതാണ് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ശക്തമാകുന്നത്. ബിജെപിക്ക് അനുകൂലമായി പുതിയൊരു തരംഗം തന്നെ പഞ്ചാബില്‍ രൂപപ്പെട്ടിരികിക്കുകയാണ്. വൈകാതെ തന്നെ എല്ലാവര്‍ക്കും കോണ്‍ഗ്രസ് മുക്ത പഞ്ചാബ് കാണാന്‍ സാധിക്കുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. അമൃത്സര്‍ റൂറല്‍ ഡിസിസിയുടെ അധ്യക്ഷനായി മൂന്ന് തവണ നിയമിതനായിരുന്നു ഭഗവന്ത് പാല്‍. ഖല്‍സ ദിവാനിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു അദ്ദേഹം. ഭഗവന്ത് പാലാണ് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതിന് നേതൃത്വം നല്‍കിയത്. പാര്‍ത്ഥിപ് സിംഗ് ഭുല്ലാര്‍, രത്തന്‍ സിംഗ് സോഹല്‍. പരംജിത്ത് സിംഗ് രണ്‍ധാവ, തജീന്ദര്‍ പാല്‍ സിംഗ്, എന്നിവരാണ് കോണ്‍ഗ്രസ് വിട്ടവര്‍.

അമൃത്സര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റാണ് പാര്‍ത്ഥിപ് സിംഗ് ഭുല്ലാര്‍. പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നിന്ന് തുടച്ചുമാറ്റപ്പെടുമെന്ന് തരുണ്‍ ചുഗ് പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ ഭരണവിരുദ്ധ വികാരമുണ്ട്. അത് ഇനിയും ശക്തമാകും. അവര്‍ സംസ്ഥാനത്ത് നിന്ന് തന്നെ ഇല്ലാതാവും. ഇനിയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും ചുഗ് അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് പ്രമുഖ നേതാക്കളെല്ലാം പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ വലിയ ക്ഷീണമാണ്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ ഇളയ സഹോദരന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തന്നെ വിമതനായി മത്സരിക്കുകയാണ്.

ചന്നിയുടെ സഹോദരനായ മനോഹര്‍ സിംഗ് ബസ്സി പത്താന മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിക്കുക. മനോഹറിന് കോണ്‍ഗ്രസ് നേതൃത്വം ടിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഒരു കുടുംബം ഒരു ടിക്കറ്റ് എന്ന നിയമപ്രകാരമാണ് മനോഹറിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടത്. ബസ്സി പത്താന ചന്നിയുടെ ശക്തമായ കോട്ടയാണ്. കോണ്‍ഗ്രസ് 86 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തുവിട്ടത്. ബസ്സി പത്താന സീറ്റില്‍ സിറ്റിംഗ് എംഎല്‍എ ഗുര്‍പ്രീത് സിംഗാണ് മത്സരിക്കുന്നത്. ഇത് തന്നോടുള്ള അനീതിയാണെന്ന് മനോഹര്‍ സിംഗ് പറയുന്നു. സിറ്റിംഗ് എംഎല്‍എ വളരെ മോശം നേതാവാണെന്നും, ജനപ്രീതിയില്ലെന്നും മനോഹര്‍ പറഞ്ഞു.

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

കോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റികോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റി

English summary
five senior leaders quits congress and joins bjp in amristar, bjp says end of congress near
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X