കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയ്ക്ക് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 5 പ്രമുഖര്‍ രാജിവച്ചു, ബിജെപി റാഞ്ചാന്‍ നില്‍ക്കവെ..

Google Oneindia Malayalam News

മുംബൈ: ബിജെപിയുമായി ഉടക്കി സഖ്യം വിട്ട ശിവസേന ഒടുവില്‍ എത്തപ്പെട്ടത് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍. മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് കിട്ടണമെന്ന് ബിജെപി, പറ്റില്ലെന്ന് ശിവസേന. മുഖ്യമന്ത്രി പദം തന്നില്ലെങ്കില്‍ കിട്ടുന്ന വഴി നോക്കുമെന്ന് ശിവസേന കട്ടായം പറഞ്ഞു. ബിജെപി പിടിത്തം അയച്ചില്ല. ഒടുവില്‍ എന്‍സിപിയും കോണ്‍ഗ്രസും ഇരുകൈയ്യും നീട്ടി ശിവസേനയെ സ്വീകരിച്ചു.

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായി. ലക്ഷ്യം പൂര്‍ത്തിയായി എന്ന് കരുതിയെ ശിവസേനയ്ക്ക് തെറ്റിപ്പോയെന്ന് ഇപ്പോള്‍ തോന്നിക്കാണും. അവരുടെ പ്രധാനികള്‍ പതിയെ കൊഴിഞ്ഞുപോകുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം അഞ്ചു നേതാക്കള്‍ രാജിവച്ചു. പിന്നീട് എന്‍സിപിയില്‍ ചേരുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

അഞ്ച് ശിവസേന നേതാക്കള്‍

അഞ്ച് ശിവസേന നേതാക്കള്‍

അഹമ്മദ് നഗര്‍ ജില്ലയിലെ പാര്‍ണര്‍ നഗര പഞ്ചായത്ത് അംഗങ്ങളായ അഞ്ച് ശിവസേന നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഇവര്‍ എന്‍സിപിയില്‍ ചേരുകയും ചെയ്തു. അഞ്ചുപേരെയും സ്വീകരിക്കാന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ എത്തിയിരുന്നു.

രാജിക്ക് കാരണം

രാജിക്ക് കാരണം

പാര്‍ണല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചത് എന്‍സിപി നേതാവ് നിലേഷ് ലങ്കെയാണ്. ഇദ്ദേഹവും ശിവസേന വിട്ട് എന്‍പിയില്‍ ചേര്‍ന്നവരെ സ്വീകരിക്കാന്‍ അജിത് പവാറിനൊപ്പം എത്തിയിരുന്നു. ശിവസേനയുടെ പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് അഞ്ചു കൗണ്‍സിലര്‍മാരും രാജിവയ്ക്കാന്‍ കാരണം.

ചര്‍ച്ച തുടങ്ങിയത്...

ചര്‍ച്ച തുടങ്ങിയത്...

മുദസ്സര്‍ സയ്യിദ്, നന്ദകുമാര്‍ ദേശ്മുഖ്, കിസാന്‍ ഗന്ധഡെ, വൈശാലി ഓട്ടി, നന്ദ ദേശ്മനെ എന്നിവരാണ് ശിവസേനയില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്. എന്‍സിപി എംഎല്‍എ നിലേഷ് ലങ്കെയാണ് ഇവരെ എന്‍സിപിയില്‍ എത്തിച്ചത്. മാസങ്ങളായി ഇവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയിലായിരുന്നുവത്രെ.

ബിജെപിയില്‍ ചേരുമായിരുന്നു...

ബിജെപിയില്‍ ചേരുമായിരുന്നു...

രാജിവയ്ക്കാന്‍ തീരുമാനിച്ച ശിവസേന കൗണ്‍സിലര്‍മാര്‍ എന്‍സിപിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ വിള്ളലുണ്ടാകുമെന്ന് കരുതി എന്‍സിപി ഇക്കാര്യം മാറ്റിവച്ചു. തുടര്‍ന്ന് അഞ്ചു പേരും ബിജെപിയുമായി ചര്‍ച്ച നടത്തി. ഇക്കാര്യം അറിഞ്ഞതോടെയാണ് എന്‍സിപി അഞ്ചു പേരെയും പാര്‍ട്ടിയിലെടുക്കാന്‍ തീരുമാനിച്ചതെന്ന് നിലേഷ് ലങ്കെ പറഞ്ഞു.

എന്‍സിപി തീരുമാനം മാറ്റി

എന്‍സിപി തീരുമാനം മാറ്റി

എന്‍സിപി തങ്ങളെ എടുത്തില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ഇതോടെ നേതൃത്വത്തെ വിവരം അറിയിച്ചു. ബിജെപിയില്‍ ചേരാന്‍ അനുവദിക്കരുത് എന്നാണ് നേതൃത്വം നല്‍കിയ നിര്‍ദേശം. മഹാ വികാസ് അഘാഡി സഖ്യത്തിനൊപ്പം തന്നെ നിര്‍ത്തണമെങ്കില്‍ എന്‍സിപിയില്‍ ചേര്‍ത്തണമെന്നും തീരുമാനിക്കുകയായിരുന്നുവെന്ന് ലങ്കെ പറഞ്ഞു.

ശിവസേനക്ക് അതൃപ്തി

ശിവസേനക്ക് അതൃപ്തി

അതേസമയം, അഞ്ച് നഗര പഞ്ചായത്ത് അംഗങ്ങള്‍ എന്‍സിപിയില്‍ ചേര്‍ന്നതില്‍ ശിവസേനക്ക് അതൃപ്തിയുണ്ട്. അഹമ്മദ് നഗറിലെ തങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനാണ് എന്‍സിപി ശ്രമിക്കുന്നതെന്ന് പ്രാദേശിക ശിവസേനാ നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുന്നത് തടയുകയാണ് തങ്ങള്‍ ചെയ്തതെന്ന് എന്‍സിപിയും വാദിക്കുന്നു.

സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്

English summary
Five Shiv Sena Leaders Joins NCP in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X