അഞ്ചിലാരൊക്കെയെന്നറിയാം; വോട്ടെണ്ണല്‍ ഇന്ന്, കാത്തിരുന്ന് രാഷ്ട്രീയലോകം
ന്യൂദല്‍ഹി: ഒന്നര മാസത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും മോഹനവാഗ്ദാനങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇന്ന് ഔദ്യോഗിക പരിസമാപ്തിയാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവിടും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഫെബ്രുവരി 10 ന് തുടങ്ങി മാര്‍ച്ച് ഏഴിന് അവസാനിച്ച വോട്ടെടുപ്പ് ബി ജെ പി, കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ ബലാബല പരീക്ഷണമാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ ബി ജെ പിയും ഒരിടത്ത് (പഞ്ചാബ്) കോണ്‍ഗ്രസുമാണ് അധികാരത്തിലുണ്ടായിരുന്നത്.

ആരൊക്കെ അധികാരത്തില്‍ വീഴും വാഴും എന്നെല്ലാം എന്നുള്ള ചോദ്യങ്ങള്‍ക്ക് ഇന്ന് രാവിലെ എട്ട് മണിയോടെ തന്നെ ആദ്യ സൂചനകളില്‍ നിന്ന് വ്യക്തമാകും. എക്‌സിറ്റ് പോളുകള്‍ പ്രകാരം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി ജെ പിയ്ക്ക് കേവല ഭൂരിക്ഷം ലഭിച്ചേക്കുമെന്നാണ് പറയുന്നത്. മണിപ്പൂരിലും ഗോവയിലും തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
പഞ്ചാബില്‍ ആം ആദ്മി അധികാരത്തിലേറുമെന്നും പ്രവചനമുണ്ട്. എല്ലാ പ്രവചനങ്ങള്‍ക്കും ഇന്ന് ബാലറ്റ് പെട്ടി തുറക്കുന്നത് വരേയെ ആയുസ്സുള്ളൂ എന്നുള്ളതാണ് വസ്തുത. ഉത്തര്‍പ്രദേശില്‍ ബി ജെ പിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലായിരുന്നു പോരാട്ടം. ബി എസ് പി, കോണ്‍ഗ്രസ് എന്നീ കക്ഷികളും സജീവമായി മത്സരത്തിനുണ്ടായിരുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബി ജെ പി- കോണ്‍ഗ്രസ് പോരാട്ടമാണ്. പഞ്ചാബില്‍ ബി ജെ പി ചിത്രത്തിലേ ഇല്ല. കോണ്‍ഗ്രസ് -ആം ആദ്മി പോരാട്ടമാണ് ഇവിടെ നടക്കുന്നത്.












Click it and Unblock the Notifications