സെമിഫൈനലിന് കളമൊരുങ്ങുന്നു; അഞ്ചിടത്തേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഈ തിയതികളില്‍?
ന്യൂദല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൡലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിനായുള്ള തിയതികള്‍ ഒക്ടോബര്‍ 8 നും 10 നും ഇടയില്‍ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടി വിയോട് പറഞ്ഞു.
നവംബര്‍ രണ്ടാം വാരത്തിനും ഡിസംബര്‍ ആദ്യ വാരത്തിനും ഇടയില്‍ ആയിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ 2018 ലെ പോലെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നടക്കുക. 2018 ലും ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികള്‍ വ്യത്യസ്തമായിരിക്കും. ഡിസംബര്‍ 10 നും 15 നും ഇടയില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കും. മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 17 ന് അവസാനിക്കും. ബി ജെ പിയും സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് (എം എന്‍ എഫ്) സംസ്ഥാനത്ത് അധികാരത്തിലുള്ളത്.
തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി അടുത്ത വര്‍ഷം ജനുവരിയില്‍ ആണ് അവസാനിക്കുക. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയാണ് (ബി ആര്‍ എസ്) തെലങ്കാന ഭരിക്കുന്നത്. മധ്യപ്രദേശില്‍ ബി ജെ പിയാണ് ഭരിക്കുന്നത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരുകളാണുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്.
പൊലീസ്, ചെലവ് നിരീക്ഷകര്‍ എന്നിവരുടെ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്നും പണവും അധികാരവും സമ്മതിദാനാവകാശത്തെ തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഇന്നലെയാണ് തെലങ്കാന സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications