Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടേയും ബുള്‍ഡോസര്‍ ഭരണം വേണം; ജയത്തിന് പിന്നാലെ നിതീഷിനെ കൊട്ടി ബീഹാര്‍ ബിജെപി

പാട്‌ന: ഉത്തര്‍പ്രദേശടക്കം നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി വിജയിച്ചതിന് പിന്നാലെ ബീഹാറില്‍ ജെ ഡി യുവിനെ ഒതുക്കാന്‍ ബി ജെ പി എം എല്‍ എമാര്‍. തെരഞ്ഞെടുപ്പ് ഫലം വന്ന വ്യാഴാഴ്ച ഇവിടെയും ഒരു 'ബുള്‍ഡോസര്‍ സര്‍ക്കാര്‍' ഉണ്ടാകണം എന്നായിരുന്നു ബിഹാര്‍ നിയമസഭയില്‍ ബി ജെ പി എം എല്‍ എമാരുടെ മുദ്രാവാക്യം. അതേസമയം ബി ജെ പി എം എല്‍ മാരുടെ സമീപനം ശരിയല്ലെന്ന് തുറന്നടിച്ച് ജെ ഡി യു നേതാക്കളും രംഗത്തെത്തിയതോടെ ബി ജെ പി മാപ്പ് പറഞ്ഞു. യു പിയിലെ വിജയം അവര്‍ക്ക് ആഘോഷിക്കാം.

എന്നാല്‍ ഇത് എങ്ങനെയാണ് ബീഹാറിലെ സമവാക്യം മാറ്റുന്നത്? മുതിര്‍ന്ന ജെഡിയു മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവ് ചോദിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനാണെന്ന് അറിയപ്പെടുന്ന നേതാവാണ് ബിജേന്ദ്ര പ്രസാദ് യാദവ് കൂട്ടിച്ചേര്‍ത്തു. ബി ജെ പി-ജെ ഡി യു സഖ്യത്തില്‍ പ്രാധാന്യമുള്ള രണ്ട് വ്യക്തികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറുമാണ്. തല്‍ക്കാലം, ഈ സഖ്യം ഉപേക്ഷിക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നില്ല. അതേസമയം ചില ബി ജെ പി നേതാക്കള്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് ജെ ഡി യു വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.

1

ജെ ഡി യുവും ബി ജെ പിയും തമ്മിലുള്ള സഖ്യവും ബിഹാറിലെ സര്‍ക്കാരും ഉയര്‍ന്ന തലത്തിലുള്ള ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള ധാരണയാണെന്നും രഞ്ജന്‍ പറഞ്ഞു. അതേസമയം മുദ്രാവാക്യം ഉയര്‍ത്തിയ ബി ജെ പി എം എല്‍ എമാര്‍ ഒരു മണിക്കൂറിന് ശേഷം ക്ഷമാപണം നടത്തി. സഖ്യ കക്ഷികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ അവരെ താക്കീത് ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിതീഷ് കുമാറിനെ പുറത്താക്കണമെന്നല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്.

2

ഞങ്ങളുടെ മുദ്രാവാക്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുത്, ബിജെപി എം എല്‍ എ ഹരിഭൂഷന്‍ താക്കൂര്‍ ദി പ്രിന്റിനോട് പറഞ്ഞു. ബുള്‍ഡോസര്‍ എന്നാല്‍ നിര്‍മ്മാണത്തെയും പ്രതിനിധീകരിക്കുന്നുവെന്നും നിതീഷ് ജി ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാതാവായാണ് അറിയപ്പെടുന്നതെന്നും മറ്റൊരു ബി ജെ പി എം എല്‍ എ മുരാരി മോഹന്‍ ഝാ കൂട്ടിച്ചേര്‍ത്തു. ബിഹാറിലും കേന്ദ്രത്തിലും സഖ്യകക്ഷിയായ ബി ജെ പിക്കെതിരെ ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ജെ ഡി യു ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. യു പിയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ലെങ്കിലും മണിപ്പൂരില്‍ ആറ് സീറ്റുകളുമായി അക്കൗണ്ട് തുറന്നു.

3

നേരത്തെ നിയമസഭാ സമ്മേളനം നടക്കുമ്പോഴും തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴും നിതീഷ് തല്‍ക്ഷണ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ, അദ്ദേഹം രാത്രി 8 മണി വരെ കാത്തിരുന്നു. യു പി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ബി ജെ പിയുടെ വിജയത്തിന് അദ്ദേഹം മോദിയെ അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയില്‍ വിശ്വാസം പ്രകടിപ്പിച്ചുവെന്നും നിതീഷ് അഭിപ്രായപ്പെട്ടു. എന്നാല്‍ യോഗി ആദിത്യനാഥിനെ കുറിച്ച് പരാമര്‍ശമില്ലായിരുന്നു. 2020 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍, 74 സീറ്റുകളുമായി ബി ജെ പിയായിരുന്നു സഖ്യത്തില്‍ ഒന്നാമതെത്തിയത്.

4

ജെ ഡി യുവിന്റേത് 43 ആയി കുറഞ്ഞു. ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വം നിതീഷ് തന്നെ മുഖ്യമന്ത്രിയായാല്‍ മതിയെന്ന് പറയുകയായിരുന്നു. അതേസമയം സ്പീക്കറുടെ കസേര ബി ജെ പിക്ക് വിട്ടുകൊടുക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ നിതീഷിന് തിരിച്ചും ചെയ്യേണ്ടി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+