Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി ജെ പി തെളിയിച്ചു: ആനന്ദ് പട്വര്‍ധന്‍

ന്യൂദല്‍ഹി: ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി ജെ പി തെളിയിച്ചുവെന്ന് ഡോക്യുമെന്ററി സംവിധായകനും ഫിലിം മേക്കറുമായ ആനന്ദ് പട്വര്‍ധന്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി ജെ പിയാണ് അധികാരത്തിലേറിയത്. സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഉത്തര്‍പ്രദേശിലെ ജയം ബി ജെ പിയ്ക്ക് കരുത്ത് പകരുന്നതാണ്.

2017 ലേതിനെക്കാള്‍ 57 സീറ്റ് കുറഞ്ഞ് 255 സീറ്റുകളാണ് ബി ജെ പിക്ക് യു പിയിലുള്ളത്. 403 സീറ്റുകളായിരുന്നു യു പി നിയമസഭയിലുള്ളത്. ഗോവയിലെ 40 സീറ്റുകളില്‍ 20 ഉം ബി ജെ പി നേടിയപ്പോള്‍ ഉത്തരാഖണ്ഡിലെ 70 ല്‍ 47 ഉം, മണിപ്പൂരിലെ 60 ല്‍ 32 ഉം ബി ജെ പിക്കൊപ്പം നിന്നു. അതേസമയം ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധി തീരുമാനിക്കപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ANAND

2019 ല്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് കാരണം 2017ലെ യു പി തെരഞ്ഞെടുപ്പിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2022-ലെ യു പിയിലെ ഈ വിജയം 2024 പൊതുതെരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. അതേസമയം, മുഖ്യപ്രതിപക്ഷമായി വിലയിരുത്തപ്പെട്ട കോണ്‍ഗ്രസിന്റെ അടിത്തറ ഈ തെരഞ്ഞെടുപ്പോടെ ഇളകിയിരിക്കുകയാണ്.

അധികാരമുണ്ടായിരുന്ന പഞ്ചാബില്‍ വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. നിലവില്‍ രാജസ്ഥാനും ഛത്തീസ്ഗഢും മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. ജാര്‍ഖണ്‍, തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ട്. മണിപ്പൂരില്‍ എന്‍ പി പിക്ക് പിന്നില്‍ മൂന്നാമതായാണ് കോണ്‍ഗ്രസ് ഫിനിഷ് ചെയ്തത്. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് മത്സരിച്ച രണ്ട് മണ്ഡലത്തിലും തോല്‍വി ഏറ്റുവാങ്ങി.

സംസ്ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു മത്സരിച്ച കോണ്‍ഗ്രസിന്റെ കോട്ടയിലും പാര്‍ട്ടി പരാജയമേറ്റുവാങ്ങി. ഉത്തര്‍പ്രദേശില്‍ കനത്ത പരാജയമാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും തട്ടകത്തില്‍ പോലും കോണ്‍ഗ്രസ് ഛിന്നഭിന്നമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+