വര്‍ക്കിംഗ് കമ്മിറ്റി കൂടിയത് വര്‍ക്കാകുമോ? കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ഇവയാണ്
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നതായി പാര്‍ട്ടി വൃത്തങ്ങള്‍. വ്യാഴാഴ്ചയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടിയന്തരമായി പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്. യോഗം അഞ്ച് മണിക്കൂര്‍ നീണ്ടിരുന്നു.
തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ജി 23 നേതാക്കള്‍ ഉന്നയിച്ചു. 52 ഉന്നത കോണ്‍ഗ്രസ് നേതാക്കളാണ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് വ്യക്തമായ തന്ത്രം ഉണ്ടാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. നമ്മുടെ ലക്ഷ്യമെന്താണെന്നും നമ്മള് എന്താണ് ജനങ്ങള്‍ക്ക് എത്തിക്കുകയെന്നും വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത പേര് വെളിപ്പെടുത്താത്ത ഒരു നേതാവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങള്‍ക്കായി നമുക്ക് വ്യത്യസ്ത തന്ത്രങ്ങള്‍ ആവശ്യമാണ്. സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടിയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഞങ്ങള്‍ ഇന്ത്യയുടെ പരമ്പരാഗത രീതിയിലാണ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി എന്ന നിലയിലല്ല പാര്‍ട്ടി എന്ന നിലയിലാണ് നമ്മള് പോരാടേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ മഹാത്മാഗാന്ധി, നെഹ്റു, പട്ടേല്‍ എന്നിവരുടെ തത്വങ്ങള്‍ പിന്തുടരുന്നു, ഞങ്ങള്‍ രാജ്യത്തിന് ആകെയായി പോരാടുന്നു, അതേസമയം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഖ്യ പങ്കാളികളെ കണ്ടെത്തുക, ആശയവിനിമയ തന്ത്രം തുടങ്ങിയവയാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന മറ്റ് ചര്‍ച്ചകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സഖ്യ പങ്കാളികളെ കണ്ടെത്തി സഖ്യ തന്ത്രം പരിഹരിക്കണമെന്ന് യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നികും അദ്ദേഹത്തെ പിന്തുണച്ചു. പാര്‍ട്ടി സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെടണമെന്നും വാസ്നിക് കൂട്ടിച്ചേര്‍ത്തു. അതേസമയം ഗോവയില്‍ തങ്ങളുടെ വോട്ടുകള്‍ വെട്ടിക്കുറച്ചത് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയുമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവു ഇന്ത്യ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയുടെ ബി ടീമാണ് എന്നായിരുന്നു ത്രിപുരയുടെ ചുമതലയുള്ള അജോയ് കുമാര്‍ പറഞ്ഞത്. അവര്‍ ബി ജെ പിയെ ആക്രമിക്കുന്നത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍, ദേശീയ തലത്തില്‍, അവര്‍ സംസാരിക്കില്ല. രാഹുല്‍ ഗാന്ധി മാത്രമാണ് ബി ജെ പിക്കെതിരെ സംസാരിക്കുന്നത്. ബി ജെ പി യെ നേരിടുന്നത് കോ ണ്‍ഗ്രസ് മാത്രമാണെന്നും തങ്ങള്‍ തെറ്റുകള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ യോഗത്തില്‍ ഇ വി എം ക്രമക്കേട് ആരോപിച്ചു.
Recommended Video

ഈ വിഷയങ്ങളെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി ചിന്തിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞപ്പോള്‍, വിഷയത്തില്‍ അടുത്ത നടപടി എന്തായിരിക്കണമെന്നായിരുന്നു ഭൂപേഷ് ബാഗേല്‍ ചോദിച്ചത്. ബൂത്ത് മാനേജ്മെന്റും യോഗത്തില്‍ ചര്‍ച്ചയായി. ജനവികാരം വോട്ടാക്കി മാറ്റുന്നത് എങ്ങനെയായിരിക്കണമെന്നും യോഗത്തില്‍ ആലോചനയുണ്ടായി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കിയ അനുഭവം പ്രിയങ്ക ഗാന്ധി പറഞ്ഞു. ബൂത്തുകള്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക് പറഞ്ഞു. അതേസമയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചതിന് ശേഷം രാജസ്ഥാനില്‍ 'ചിന്തന്‍ ശിവിര്‍' നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണെന്നാണ് റിപ്പോര്‍ട്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications