കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതിപ്രഖ്യാപിച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ദില്ലി, രാജസ്ഥാന്‍, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികളാണ് പ്രഖ്യാപിച്ചത്. വോട്ടിങ് യന്ത്രത്തില്‍ നിഷേധ വോട്ടിനുള്ള പ്രത്യേക ബട്ടന്‍ ഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മധ്യപ്രദേശില്‍ നവംബര്‍ 25നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും ദില്ലിയിലും മിസോറാമിലും ഡിസംബര്‍ നാലിനും വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢില്‍ നവംബര്‍ 11നും 19നുമായി രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നക്‌സല്‍ ഭീഷണിയുള്ളതിനാലാണ് ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നത്.

Election 2013

അഞ്ച് സംസ്ഥാനങ്ങളിലായി 1,30,000 പോളിങ്ങ് സ്‌റ്റേഷനുകളാണ് ഒരുക്കുന്നത്. 630 നിയോജകമണ്ഡലങ്ങളിലായി 11 കോടി വോട്ടര്‍മ്മാര്‍ക്ക് വോട്ടവകാശമുണ്ട്. ഡിസംബര്‍ എട്ടിന് തന്നെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണലും നടക്കും.

വോട്ടെണ്ണലിന് നാല് ദിവസം മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി സ്ലിപ്പ് നല്‍കും. പണം നല്‍കി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും മാധ്യമ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

English summary
Chief Minister Shivraj Singh Chouhan will be among five chief ministers will face a litmus test when his state Madhya Pradesh will go for polls on 25 November.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X