കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് 15 പേർക്ക് പേർക്ക്: കുടുങ്ങിക്കിടക്കുന്നത് 70 പേർ?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ അഞ്ച് നിലക്കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്കേറ്റു. ഏകദേശം 70 പേരോളം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡിൽ തിങ്കളാഴ്ചയാണ് സംഭവം. അഞ്ച് നില കെട്ടിടത്തിൽ 45 ഫ്ലാറ്റുകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കെട്ടിടം തകർന്നുവീണതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മന്ത്രി അതിഥി താക്കറെ അപകടമുണ്ടായ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 6.50ഓടെയാണ് സംഭവം.

 buildingcollapse-1

തിങ്കളാഴ്ച വൈകിട്ട് 6.50ഓടെ മഹാരാഷ്ട്രയിലെ തായ്സിലെ കാജൽപുര പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നതായി വിവരം ലഭിച്ചതോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ ആവശ്യമായ ഉപകരണങ്ങളുമായി അങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥൻ ട്വീറ്റിൽ കുറിച്ചു. 50 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. പ്രദേശം പൊടിയിൽ മുങ്ങിയതായാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

English summary
Five storey building collapsed in Mumbai's Raigad many injured and trapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X