Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ കൊല്ലപ്പെട്ടതില്‍ അഞ്ച് ടെക്കികളും

ഹൈദരബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഇതുവരെ 45 പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയേഴ്‌സാണെന്ന് സ്ഥരീകരിച്ചു. ബംഗലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആന്ധ്രയില്‍ നിന്ന് പുറപ്പെട്ട ബസ് ഓയില്‍ ടാങ്കിന് ഇടിക്കുകയായിരുന്നു. ഹൈദരാബാദിന് മുപ്പത് കിലോ മീറ്റര്‍ അകലെ മെഹബുബ് നഗറിലാണ് സംഭവം.

ദീപാവലിക്ക് നാട്ടിലേക്ക് പുറപ്പെട്ടവരായിരുന്നു ബസിലുണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്ന് ഈയിടെ ദുരന്തവാര്‍ത്തകള്‍ മാത്രമാണ് വരുന്നത്. വന്‍ ദുരന്തമായി വന്ന ഫിയാലിന്‍ ചുഴലിക്കാറ്റ് സുരക്ഷ ക്രമീകരണങ്ങള്‍ക്കൊട് അധികം ആളപയാമില്ലാതെ ഒഴിഞ്ഞുപോയെങ്കിലും അതിനെത്തുടര്‍ന്നുണ്ടായ മഴ കനത്ത നാശം വിതച്ചു. നാലു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങളുമുണ്ടായി. മഴയൊന്ന് കെട്ടടങ്ങിയപ്പോഴാണ് വീണ്ടും ബസിന്റെ രൂപത്തില്‍ അപകടം.

ബസ്

ബസ്

അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീയണച്ചു കഴിഞ്ഞപ്പോള്‍

അപകട കാരണം

അപകട കാരണം

പുലര്‍ച്ചെയാണ് അപകടം. കാരണം വ്യക്തമല്ല. ഓയില്‍ ടാങ്കോട് ഇടിച്ചാണ് തീയുണ്ടായത്.

 സംഭവ സ്ഥലം

സംഭവ സ്ഥലം

ഹൈദരാബില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ മെഹബൂബ് നഗരത്തിലാണ് അപകടം. കഴിഞ്ഞ രാത്രിയാണ് ഹൈദരാബാദില്‍ നിന്ന് ബസ് യാത്ര തിരിച്ചത്.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുലര്‍ച്ചെ ആയതിനാല്‍ യാത്രക്കാരെല്ലാം ഉറക്കമായിരുന്നു. ഇത് കാരണം ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാതെ പോയി. ചിലര്‍ സുരക്ഷാ ജനല്‍ വഴി പുറത്തേക്ക് എടുത്തുചാടി.

മരിച്ചത്

മരിച്ചത്

ഇതുവരെ 45 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ അഞ്ച് സോഫ്റ്റ് വെയര്‍ എഞ്ചിനിയേഴ്‌സും പെടുന്നു.

ആന്ധ്ര

ആന്ധ്ര

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രയില്‍ ദുരന്തങ്ങള്‍ മാത്രമാണ്. ഫിയാലിന് പിന്നാലെ വന്ന വെള്ളപ്പൊക്കത്തിലും മഴയിലും നിരവധിപേര്‍ മരിച്ചു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ബസ് അപകടവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+