കശ്മീരിലെ കുപ്‌വാരയില്‍ തീവ്രവാദികളുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപം സുരക്ഷാ സേനകള്‍ നടത്തിയ തീവ്രവാദ വിരുദ്ധ നീക്കത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വ്യാഴാഴ്ച്ച രാത്രി സൈന്യവും, കശ്മീര്‍ പോലീസും ചേര്‍ന്നാണ് സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയിലായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്.

അതേസമയം കൂടുതല്‍ പേര്‍ക്കായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. സൈന്യവും പോലീസും ചേര്‍ന്ന് ആരംഭിച്ച തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമാണ് ഈ ഓപ്പറേഷനുമെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെയും സൈന്യം പരാജയപ്പെടുത്തിയിരുന്നു. നിരവധി ആയുധങ്ങളും, വെടിക്കോപ്പുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഫെബ്രുവരിക്ക് ശേഷം പത്തോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായത്. ഇവയെല്ലാം സൈന്യത്തിന്റെ ഇടപെടലില്‍ പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications