കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീരിൽ 5 ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

Google Oneindia Malayalam News

ശ്രീനഗർ; ജമ്മുകാശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 5 ഭീകരരെ വധിച്ചു. ദക്ഷിണ കാശ്മീരിലെ റെബാൻ മേഖലയിൽ ഇന്ന് രാവിലെ 8 ഓടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് 5 ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ കണ്ടെത്തിയത്.

സൈന്യവും ജമ്മുകാശ്മീർ പോലീസും നടത്തിയ സംയുക്ത ഏറ്റമുട്ടലിലാണ് ഭീകരവാദികളെ വധിച്ചത്. നേരത്തേ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. തെക്കൻ കാശ്മീരിൽ സജീവമായിരുന്ന ജെയ്ഷയുടെ മുതിർന്ന കമാന്ററും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.

 terrorist-04-1

ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ ജെഇഎം കമാന്ററായ ഫൗജി ഭായ് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ അനന്തരവന് ഇസ്മയിൽ അൽവിയും കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ വിഭാഗത്തിന്റെ സ്‌ഫോടന വിദഗ്ധനാണ് ഇയാൾ.2019ൽ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ബോംബുകൾ നിർമ്മിച്ച് നൽകിയത് ഇസ്മയിൽ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച പുൽവാമയിൽ സൈന്യം തകർത്ത ചാവേർ ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും റിപ്പോർട്ടുകൾ.

ഏപ്രിൽ മുതൽ മേഖലയിൽ തീവ്രവാദ സാന്നിധ്യം വർധിച്ചിരുന്നു. മെയ് മാസത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മുൻ ഹിസ്ബുൾ മുജാഹിദ്ദീൻ ഓപ്പറേഷൻ ചീഫ് റിയാസ് നായിക്കു, മറ്റൊരു ഉന്നത ഹിസ്ബുൾ കമാൻഡറും മുതിർന്ന നേതാവിന്റെ മകനുമായ ജുനൈദ് സെഹ്റായ് എന്നിവരും ഉൾപ്പെടുന്നു.പോലീസ് രേഖകൾ പ്രകാരം ബുധനാഴ്ച വരെ താഴ്വരയിൽ ഇതുവരെ 75 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.

നടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചുനടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

'ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളില്ല,കേരളത്തിൽ കാളപെറ്റാൽ മലപ്പുറം ഹാഷ്ടാഗുമായി ഇപ്പോ ഇങ്ങെത്തും''ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളില്ല,കേരളത്തിൽ കാളപെറ്റാൽ മലപ്പുറം ഹാഷ്ടാഗുമായി ഇപ്പോ ഇങ്ങെത്തും'

'കോൺഗ്രസ് നേതാക്കളെ കടത്താൻ ബിജെപി വീശുന്നത് 140-150 കോടി';കുതിരക്കച്ചവടം തകൃതി,ഗുരുതര ആരോപണം'കോൺഗ്രസ് നേതാക്കളെ കടത്താൻ ബിജെപി വീശുന്നത് 140-150 കോടി';കുതിരക്കച്ചവടം തകൃതി,ഗുരുതര ആരോപണം

English summary
five terrorists killed in shopian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X