• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്‌കൂബ ഡൈവര്‍ മുതല്‍ ക്വാളിഫൈഡ് പൈലറ്റ് വരെ; രാഹുല്‍ ഗാന്ധിയെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍

തിരുവനന്തപുരം: കൊല്ലത്തെ മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഹുലിന്റെ യാത്രയെ പലരും അഭിനന്ദിച്ചപ്പോള്‍ സിപിഎം, ബിജെപി നേതാക്കള്‍ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. രാഹുലിനെ കോണ്‍ഗ്രസുകാര്‍ വേഷം കെട്ടിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് രാഹുല്‍ കടലിലേക്ക് പോയതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നീന്തല്‍ അടക്കമുള്ള പല കായിക അഭ്യാസങ്ങളിലും വിദഗ്ദനാണ് രാഹുല്‍. രാഹുലിന്റെ മികവിനെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചാലോ.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ്

ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ്

ജപ്പാനീസ് ആയോധനകലയായ ഐകിഡോയില്‍ രാഹുല്‍ ഗാന്ധിക്ക് ബ്ലാക്ക് ബെല്‍റ്റാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രം രാഹുല്‍ ഒരിക്കല്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 2013ലായിരുന്നു രാഹുല്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയത്. ദില്ലിയിലെ ഒരു ചടങ്ങില്‍ ഒളിമ്പിക്ക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിനോട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജിയു ജിത്സു

ജിയു ജിത്സു

ബ്രസീസിലെ സ്വയം പ്രതിരോധ കലയായ ജിയു ജിത്വിവിലും രാഹുല്‍ പരിശീലനം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍രെ കോച്ച് സെന്‍സായി പരിതോസ് കാര്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാള്‍പ്പയറ്റും സ്‌കൂബാ ഡൈവും

വാള്‍പ്പയറ്റും സ്‌കൂബാ ഡൈവും

വാള്‍പ്പയറ്റിലും വിദഗ്ദനാണ് രാഹുല്‍. കൂടാതെ കോളേജില്‍ പഠിക്കുന്ന കാലത്ത് സ്‌ക്ൂബാ ഡൈവിംഗ് ഇന്‍സ്ട്രക്ടറായും രാഹുല്‍ പ്രവര്‍ത്തിച്ചിരുന്നു. 30 മീറ്റര്‍ ഫ്രീ ഡൈവ് ചെയ്യാന്‍ സാധിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. ഒരുപാട് കാലം ഇത് ചെയ്തിട്ടുണ്ടെന്നും വ്‌ളോഗര്‍ സെബിന്‍ സിറിയാക്കിനോട് രാഹുല്‍ പറഞ്ഞിരുന്നു.

പര്‍വതാരോഹണം

പര്‍വതാരോഹണം

പര്‍വതാരോഹണ കോഴ്സും രാഹുല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ ക്വാളിഫൈഡ് പൈലറ്റ് കൂടിയാണ് രാഹുല്‍ . ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

തിരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടും: മുന്നണി മുല്ലപ്പള്ളി രാമചന്ദ്രൻ

വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎം

എസ് ശര്‍മയില്ലെങ്കില്‍ വൈപ്പിന്‍ കോണ്‍ഗ്രസ് കൊണ്ടുപോവും; ടേം നിബന്ധനയില്‍ സിപിഎമ്മില്‍ ആശങ്ക

കറുപ്പിൽ തിളങ്ങി എമി ജാക്സൺ- ചിത്രങ്ങൾ കാണാം

cmsvideo
  രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

  English summary
  Five things to know about Wayanad MP Rahul Gandhi's personal excellence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X