കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ ചാട്ടം തുടങ്ങി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍!! മന്ത്രിയാക്കി സ്വീകരണം

Google Oneindia Malayalam News

ഗാന്ധിനഗര്‍: അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. ജനപ്രിയരായ മറ്റു പാര്‍ട്ടി നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ നേതൃത്വം നേരത്തെ തീരുമനിച്ചിരുന്നു. ദില്ലിയില്‍ അടുത്തിടെ നടന്ന സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കുകയും ചെയ്തു.

തൊട്ടുപിന്നാലെയാണ് ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുന്‍വാര്‍ജി ബവാലിയ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിന് മന്ത്രിപദവി നല്‍കിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ഇങ്ങനെ...

നേതാക്കള്‍ക്കെതിരെ വിമര്‍ശനം

നേതാക്കള്‍ക്കെതിരെ വിമര്‍ശനം

കഴിഞ്ഞ മാസം ബവാലിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാജി വയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. ജസ്ദാന്‍ എംഎല്‍എ പദവിയും രാജിവച്ചു.

 ഉടന്‍ ബിജെപി ആസ്ഥാനത്ത്

ഉടന്‍ ബിജെപി ആസ്ഥാനത്ത്

എംഎല്‍എ പദവി രാജിവച്ചതിന് പിന്നാലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. മുഖ്യമന്ത്രി വിജയ് രുപാണി ഇസ്രായേല്‍ സന്ദര്‍ശനത്തിലായിരുന്നു. തിരിച്ചെത്തുന്ന വേളയില്‍ തന്നെയാണ് ബവാലിയ രാജി പ്രഖ്യാപിച്ചതും ബിജെപിയില്‍ ചേര്‍ന്നതും.

രാവിലെ രാജി , ഉച്ചയ്ക്ക് മന്ത്രി

രാവിലെ രാജി , ഉച്ചയ്ക്ക് മന്ത്രി

ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹത്തിന് മന്ത്രി പദവി നല്‍കി. സത്യപ്രതിജ്ഞയും കഴിഞ്ഞു. ഗാന്ധി നഗറിലെ മന്ത്രിമാരുടെ വസതികളില്‍ ഒന്ന് ബവാലിയക്ക് വേണ്ടി കഴിഞ്ഞദിവസം തന്നെ ഒരുങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ രാജിവച്ച അദ്ദേഹം ഉച്ചയ്ക്ക് മന്ത്രിയാകുന്ന കാഴ്ചയാണ് കണ്ടത്.

ജനകീയനായ നേതാവ്

ജനകീയനായ നേതാവ്

ബവാലിയയുടെ രാജി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. ഇദ്ദേഹത്തെ അനുകൂലിക്കുന്ന ഒട്ടേറെ അനുയായികളുണ്ട് ഗുജറാത്തില്‍. അവര്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. ജനകീയതയുള്ള നേതാവായതു കൊണ്ടാണ് ബിജെപി അദ്ദേഹത്തെ പ്രത്യേകം പരിഗണിച്ചത്.

ആറ് തവണ ജയിച്ചു

ആറ് തവണ ജയിച്ചു

അഞ്ച് തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്നു ബവാലിയ. ഒബിസിയില്‍പ്പെട്ട കോലി പട്ടേല്‍ വിഭാഗക്കാരനാണ് ബവാലിയ. സൗരാഷ്ട്ര മേഖലയില്‍ വന്‍ സ്വാധീനമുള്ള വ്യക്തിയാണിദ്ദേഹം. സൗരാഷ്ട്ര മേഖലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രദേശമാണ്.

മോശക്കാരനല്ല ബവാലിയ

മോശക്കാരനല്ല ബവാലിയ

കോണ്‍ഗ്രസ് നേതാവ് മാത്രമല്ല ബവാലിയ. കോലി ജാതിയില്‍പ്പെട്ട വ്യത്യസ്ത വിഭാഗങ്ങളുടെ സംയുക്ത സംഘടനാ മേധാവി കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് വന്‍ നേട്ടമാണ്. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി കഷ്ടപ്പെട്ടാണ് ഇത്തവണ വിജയിച്ചത്. ഇനി ഭയംവേണ്ട

രാജിയുടെ കാരണം ഇതാണ്

രാജിയുടെ കാരണം ഇതാണ്

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതൃപദവി കിട്ടാന്‍ ബവാലിയ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. യുവ നേതാക്കള്‍ക്ക് കൂടുതല്‍ പദവികള്‍ നല്‍കാന്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനത്തിന് എതിരായിരുന്നു ബവാലിയ. ഇക്കാര്യത്തില്‍ അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

 28 സീറ്റും ബിജെപിക്ക്!!

28 സീറ്റും ബിജെപിക്ക്!!

ബവാലിയ പാര്‍ട്ടി വിട്ടത് സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റും ബിജെപി നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഗാനി പറഞ്ഞു. ബവാലിയയെ പോലുള്ള നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ക്ഷീണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചൗധ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ജനകീയരായ നേതാക്കളെ ചാടിക്കാന്‍ ബിജെപി തീരുമാനിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ മാറ്റങ്ങള്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരിക്കെയാണ് ഗുജറാത്തില്‍ തുടക്കമിട്ടിരിക്കുന്നത്.

കേരളം, ഒഡീഷ

കേരളം, ഒഡീഷ

കേരളം, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു.

11 സീറ്റുകളില്‍ സാധ്യത!!

11 സീറ്റുകളില്‍ സാധ്യത!!

അതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തുവന്നത് വിവാദമായത്. അടുത്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെക്കുന്നതിനും അമിത് ഷാ കേരളത്തില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ 11 സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുന്നു; മമ്മൂട്ടിയും ദിലീപും അനുഷ്‌കയും!! ഉത്തരംമുട്ടി ആളൂര്‍നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുന്നു; മമ്മൂട്ടിയും ദിലീപും അനുഷ്‌കയും!! ഉത്തരംമുട്ടി ആളൂര്‍

ജസ്‌ന കേസില്‍ വഴിത്തിരിവ്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു!! വസ്ത്രം മാറി, അകലെ ആണ്‍സുഹൃത്ത്ജസ്‌ന കേസില്‍ വഴിത്തിരിവ്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു!! വസ്ത്രം മാറി, അകലെ ആണ്‍സുഹൃത്ത്

English summary
Five-time Gujarat Congress MLA Quits Party, Becomes BJP Minister Within Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X