ടാക്സിയിൽ നിന്നും യുവതികൾക്ക് നേരെ ആസിഡ് ആക്രമണം; ആറ് പേർക്ക് പരിക്ക്... ക്രൂരത നടന്നത് ഇങ്ങനെ...
കൊൽക്കത്ത: ഇരുപത് വയസ്സുകാരികൾക്കെതിരെ ആസിഡ് ആക്രമണം. ഓടികൊണ്ടിരിക്കുന്ന ടാക്സിയിൽ നിന്നും ആക്രമണം നടത്തുകായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9:30യോടെയായിരുന്നു സംഭവം. റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച് യുവതികളടക്കം ആറ് പേർക്ക് പരിക്കേറ്റു. നഗരത്തിലെ തെക്കൻ ഭാഗത്തെ പണ്ടിറ്റ്യ റോഡിന് സമീപത്തുവച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരിൽ ചിലർ ടാക്സിയെ പിന്തുടർന്നെങ്കിലും വണ്ടിയുപേക്ഷിച്ച് ഡ്രൈവറടക്കമുള്ള സംഘം കടന്നുകളയുകയായിരുന്നു.
ഗുരുതരമല്ലാത്ത പരിക്കായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി പെൺകുട്ടികളെ വിട്ടയച്ചു. ആസിഡിൽ നിന്നേൽക്കുന്ന തരത്തിലുള്ള പൊള്ളലല്ല പെൺകുട്ടികൾക്കേറ്റത്. അതുകൊണ്ട് തന്നെ ദ്രാവകം പോലീസ് ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. കൂട്ടത്തിലുണ്ടായിരുന്ന എല്ലാ പെൺകുട്ടികൾക്കും പരിക്കുണ്ടെന്നും, ഒരാളെ മാത്രം ലക്ഷ്യം വെച്ചായിരുന്നില്ല ആക്രമണമെന്നും പോലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ
ലഭിച്ച ഒരു സാക്ഷിമൊഴി പ്രകാരം കാറിൽ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആക്രമികൾ സഞ്ചരിച്ച ടാക്സി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അക്രമികൾ നാലോ അഞ്ചോ പേർ
പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് സാക്ഷികളടുടെയും ഇരകളുടെയും മൊഴികൾ എടുത്തുകൊണ്ടിരിക്കുകയാണെന്നും കൊൽക്കത്ത ഡെപ്യൂട്ടി കമ്മീഷണർ മീരജ് ഖാലിദ് അറിയിച്ചു. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച ഒരു സാക്ഷിമൊഴി പ്രകാരം കാറിൽ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഡ്രൈവർക്ക് വേണ്ടി വ്യാപക തിരച്ചിൽ
ഡ്രൈവറായിരുന്ന റിക്കി മൊണ്ടൽ എന്നയാൾക്കായി വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. അയാളുടെ താമസസ്ഥലം കണ്ടെത്തിക്കഴിഞ്ഞതായും പോലീസ് വ്യക്തമാക്കി. അതേസമയം ഇതിനുമുമ്പും കൊൽക്കത്തിയിൽ കൂട്ട ആസിഡ് ആക്രമണം ഉണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ വെച്ചും പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായിരുന്നു.

മുമ്പും നടന്നിട്ടുണ്ട്
ബസില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പെണ്‍കുട്ടികള്‍ക്ക് നേര്‍ക്ക് അക്രമി ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ബസില്‍ നിന്നും ഇറങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നിരുന്നത്. ഈ സംഭവത്തിന് ശേഷം ആക്രമികളെ തൂക്കിലേറ്റണം എന്ന അഭിപ്രായം പോലും വന്നിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ വൻ പ്രതിഷേധമായിരുന്നു നടന്നത്. എന്നാല് വീണ്ടും ഇത്തരത്തിൽ ആക്രമണം തുടരുകയാണ്.












Click it and Unblock the Notifications