കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുപ്പല്‍ കവറിലാക്കി വീടുകളിലേക്ക് എറിഞ്ഞു, കൊറോണ ഭീതി പരത്തി; അഞ്ച് സ്ത്രീകള്‍ക്ക് സംഭവിച്ചത്

Google Oneindia Malayalam News

ജയ്പൂര്‍: പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ തുപ്പല്‍ ചേര്‍ത്ത് വീടുകളിലേക്ക് എറിഞ്ഞ അഞ്ച് സ്ത്രീകള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ അടുത്തുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികള്‍ കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഭിക്ഷാടനം നടത്തുന്നവരാണ് അറസ്റ്റിലായ പ്രതികള്‍. സംഭവത്തെ തുടര്‍ന്ന് മേഖല അണുവിമുക്തമാക്കി. ഭിക്ഷ നല്‍കാതിരുന്ന വീടുകളിലാണ് ഇവര്‍ തുപ്പല്‍ നിറച്ച കവര്‍ എറിഞ്ഞതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

arrest

സമീപപ്രദേശത്തെ ചേരിയില്‍ താമസിക്കുന്ന മാല, ദുലാരി, ആശ, ചന്ദ, എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതേസമയം, രാജസ്ഥാനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്നലെ മാത്രം 41 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിനിടെ ഇന്ത്യയിലെ 640 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളും കൊറോണ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നതായി കേന്ദ്രസര്‍ക്കാര്‍. 170 ജില്ലകളാണ് രാജ്യത്ത് കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞത്. ഹോട്ട്‌സ്‌പോട്ടായി മാറിയേക്കാവുന്ന 270 ജില്ലകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം ഹോട്ട്‌സ്‌പോട്ടുകളിലെയും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ തോറും കയറിയിറങ്ങി സര്‍വേ നടത്തുന്നതിനൊപ്പം ആളുകളെ കൊറോണ വൈറസ് പരിശോധനക്ക് പുറമേ ഇന്‍ഫ്‌ലുവന്‍സയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും പരിശോധന നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.

English summary
Five Women Arrested For Throwing Spit Bags Into Houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X