കുഞ്ഞിനെ അച്ഛൻ അടിച്ചുകൊന്നു; പഠിക്കാതെ മൊബൈലില്‍ കളിച്ചത് കാരണമോ?
കുഞ്ഞിനെ അച്ഛൻ അടിച്ചുകൊന്നു; പഠിക്കാതെ മൊബൈലില്‍ കളിച്ചത് കാരണമോ?
ഡൽഹി: അഞ്ചുവയസുകാരന് അച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയിലാണ് സംഭവം നടന്നത്. അഞ്ച് വയസുകാരന്‍ ഗ്യാന്‍ പാണ്ഡെയാണ് മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആദിത്യ പാണ്ഡെ യെ പൊലീസ് അറസ്റ്റ് ചെയ്തു.
27 വയസ്സുകാരനാണ് ആദിത്യ പാണ്ഡെ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്.ഖാന്‍പുരിയില്‍ നേബ് സരെയിലെ പാല്‍ കച്ചവടക്കരനാണ് ഇയാൾ.
വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആദിത്യ പാണ്ഡെ. ഈ സമയത്ത് മകന്‍ പഠിക്കാതെ മൊബൈലില്‍ കളിക്കുന്നത് ആദ്യത്യയുടെ ശ്രദ്ധയില്‍ പെട്ടു. തുടർന്ന് മകനെ ഇതിന്റെ പേരില്‍ ക്രൂരമായി ഇയാൾ മര്‍ദ്ദിച്ചു.

മര്‍ദ്ദിനത്തിന് പിന്നാലെ ഗുരുതരമായി കുട്ടിയ്ക്ക് പരിക്ക് പറ്റിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവ് പറ്റിയിരുന്നു. തുടർന്ന്, കുട്ടിയെ അമ്മ സകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ, കുട്ടി മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കുട്ടി മരണപ്പെട്ടത്. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതോടെ സംഭവം പുറത്തായി. പൊലീസ് സംഭവ സ്ഥലത്ത് എത്തി ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

അതേ സമയം, മരണത്തിന് പിന്നാലെ അന്വേഷണത്തിന്റ ഭാഗമായി മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു പോലീസ്. എന്നാൽ, കുട്ടിക്ക് എങ്ങനെ പരിക്ക് പറ്റി എന്നതിൽ കൃത്യമായ വിശദീകരണം ഇവര്‍ നൽകിയിരുന്നില്ല. പൊലീസിന്‍റെ ചോദ്യങ്ങളോടും ഇവര്‍ പ്രതികരിച്ചിരുന്നില്ല. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് കാര്യമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ, ഈ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അതേ സമയം, കേരളത്തിലും സമാനമായ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ച് വയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചിരുന്നു. കുഞ്ഞിന്റെ ഉള്ളം കാലും ഇടുപ്പും പൊള്ളി അടര്‍ന്ന് പോയിരുന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് അമ്മയുടെ ശിക്ഷ. സംഭവത്തിന് പിന്നാലെ അമ്മയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

കുട്ടിയുടെ രണ്ട് കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേറ്റിരുന്നു. ഇതിന് പുറമെ, ദേഹത്തും മാരകമായി പൊള്ളലേറ്റിരുന്നു. അയൽക്കാരൻ ആണ് വിവരം പൊലീസിനെ അറിയിച്ചത്. നിലവിൽ കുട്ടി ചികിത്സയിലാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനുമുൻപ് കുട്ടിക്കെതിരെ ആക്രമണങ്ങൾ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു. അതേ സമയം, കുട്ടിയുടെ ശരീരത്തിൽ പറ്റിയ പൊള്ളലിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.
Recommended Video

അതേ സമയം, മലപ്പുറം മങ്കടയിൽ 12- കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകനും 2 മാസം മുൻപ് അറസ്‌റ്റിൽ ആയിരുന്നു. ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി വിനീഷ് ആണ് കോടതിയിൽ ഹാജരായത്. അതേസമയം, പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെ കഴിഞ്ഞ മാസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീടുകളിൽ വെച്ചു പല തവണ പീഡിപ്പിച്ചു വെന്നാണ് കേസ്. ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളിൽ എത്തിച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇര ആക്കിയിരുന്നു. പെൺകുട്ടി ഈ കാര്യം പോലീസിൽ മൊഴി നൽകിയിരുന്നു.












Click it and Unblock the Notifications