കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായം കുറഞ്ഞ പര്‍വ്വതാരോഹകന്‍...

Google Oneindia Malayalam News

പട്‌ന :ഇത് ഹര്‍ഷിത് സൗമിത്ര. പ്രായം അഞ്ചുവയസ്സ്. ഇതുകേട്ട് ആള്‍ ചില്ലറക്കാരനാണെന്ന് കരുതരുത്. പ്രായം കുറഞ്ഞ പര്‍വ്വതാരോഹകനായി എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.

ന്യൂഡല്‍ഹി ജി.ഡി. ഗോയങ്ക സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഹര്‍ഷിത്. സാഹസിക മലകയറ്റം വിനോദമാക്കിയ പിതാവ് രാജീവ് സൗമിത്രയോടൊപ്പമായിരുന്നു ഈ അഞ്ചുവയസ്സുകാരന്‍ 5364 മീറ്റര്‍ ഉയരമുളള എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത്. അതും ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ മഞ്ഞുവീഴ്ചയെ പാടേ അവഗണിച്ച്. പത്ത് ദിവസം കൊണ്ട് 62 കിലോമീറ്റര്‍ ദൂരമാണ് നടന്നത്.

everest

ഹര്‍ഷിതിന്റെ നേട്ടങ്ങളുടെ തെളിവുകളും ബേസ് ക്യാമ്പില്‍ എടുത്ത ചിത്രങ്ങളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിനും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനും അയച്ചുകൊടുത്തിട്ടുണ്ട്. 2012ല്‍ ബേസ് ക്യാമ്പിലെത്തിയ ഏഴു വയസ്സുകാരന്‍ ആര്യന്‍ ബാലാജിയുടെ റെക്കൊര്‍ഡാണ് ഇതോടെ തകര്‍ക്കപ്പെട്ടത്.

English summary
Five-year-old boy named Harshit Saumitra treks up to Everest base camp. parents of this youngest climbe are trying to register their son's name in the Guinness World Records and Limca Book of Records.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X