കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കിലെത്തിയ 2 പേർ തോക്ക് ചൂണ്ടി സ്കൂൾവാൻ തടഞ്ഞു, 5 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി!!

  • By Desk
Google Oneindia Malayalam News

ദില്ലി: ബൈക്കിലെത്തിയ 2 പേർ തോക്ക് ചൂണ്ടി സ്കൂൾവാൻ തടഞ്ഞ് 5 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. ദില്ലി ദിൽഷാദ് ഗാഡനിൽ രാവിലെ 8 മണിയോടെയാണ് സംഘം വാൻ ഡ്രൈവർക്കുനേരെ വെടിയുതിർത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.ഐബിഎച്ച്എഎസ് ആശുപത്രി പരിസരത്തുള്ള ഒരു സ്വകാര്യസ്കൂൾ വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയത്.കാരണം വ്യക്തമല്ല.തട്ടിക്കൊണ്ടുപോയതിനു ശേഷം കോളുകളൊന്നും വരാത്തതും സംഭവത്തിൽ ദുരൂഹതയുണർത്തുന്നുണ്ട്.

gun

ദില്ലി ഈസ്റ്റേൺ റെയ്ഞ്ച് ജോയിന്‍റ് കമ്മീഷണർ രവീന്ദ്രസിങ് യാദവ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.10 മണി കഴിഞ്ഞിട്ടും ഫോൺകോളുകൾ വരാത്തതും തട്ടിക്കൊണ്ടുപോകലിന്‍റെ കാരണം വ്യക്തമല്ലാത്തും പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നു.
റിപബ്ളിക്ക് ദിനാഘോഷത്തോടനുബന്ധിച്ച ദില്ലി ‍ അതീവ ജാഗ്രതയിലായിരിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ആസിയാന്‍ ഉച്ചകോടിയും പദ്മാവത് സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴാണ് ദില്ലിയിൽ ഈ സംഭവമുണ്ടായത്.

ബിനോയ്ക്ക് പിന്നാലെ ബിനീഷിനെതിരെയും! ബാറുകളുടെ ദൂരപരിധി കുറച്ചത് ബിനീഷ് കോടിയേരിക്ക് വേണ്ടിയെന്ന്... ബിനോയ്ക്ക് പിന്നാലെ ബിനീഷിനെതിരെയും! ബാറുകളുടെ ദൂരപരിധി കുറച്ചത് ബിനീഷ് കോടിയേരിക്ക് വേണ്ടിയെന്ന്...

English summary
Five year old kidnapped in capital, reason unknown.Delhi under tight security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X