കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വയസ്സുകാരന്‍ 15 സെന്റിമീറ്റര്‍ വലിപ്പമുള്ള ടൂത്ത് ബ്രഷ് വിഴുങ്ങി; മൂത്രസഞ്ചിയില്‍ 5 ദ്വാരങ്ങള്‍

  • By Neethu
Google Oneindia Malayalam News

ചണ്ഡീഗഢ്: വയറു വേദന സഹിക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 5 വയസ്സുകാരന്റെ ഉദരത്തില്‍ നിന്നും കണ്ടെത്തിയത് 15 സെന്റി മീറ്റര്‍ നീളമുള്ള ടുത്ത് ബ്രഷ്. സര്‍ജറി നടത്തി ഡോക്ടര്‍മാര്‍ ടൂത്ത് ബ്രഷ് പുറത്തെടുത്തപ്പോഴാണ് ആറ് മാസം മുന്‍പ് നടന്ന സംഭവം വീട്ടുക്കാര്‍ അറിയുന്നത്.

പല്ല് തേയ്ക്കുന്നതിനിടയില്‍ അബദ്ധത്തില്‍ 15 സെന്റി മീറ്ററുള്ള ടൂത്ത് ബ്രഷ് കുട്ടി വിഴുങ്ങുകയായിരുന്നു. വീട്ടില്‍ പറയാനുള്ള പേടി കാരണം സംഭവം മറച്ചു വെച്ചു. പിന്നീട് ഭക്ഷണം കഴിക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും അസഹനീയമായ വേദന കണ്ടുതുടങ്ങിയിരുന്നു.

brush4

അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചെങ്കിലും വേദനയുടെ കാരണം കണ്ടെത്താനായില്ല. പിന്നീട് റായ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ പരിശോധനയിലും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലും മൂത്ര സഞ്ചിയില്‍ 15 സെന്റി മീറ്റര്‍ നീളത്തിലുള്ള വസ്തുവും 5 സെന്റി മീറ്റര്‍ വലിപ്പത്തിലുള്ള കല്ലും കണ്ടെത്തി.

സ്‌കാനിങ്ങില്‍ നീളത്തില്‍ കാണപ്പെട്ട വസ്തു എന്തെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അടിയന്തിര സര്‍ജറി നടത്തി മൂത്രസഞ്ചിയിലെ കല്ല് പുറത്തെടുക്കുമ്പോഴാണ് നീളത്തില്‍ കാണപ്പെട്ട വസ്തു ടൂത്ത് ബ്രഷ് ആണെന്ന് കണ്ടെത്തിയത്. സര്‍ജറിയില്‍ രണ്ടും നീക്കം ചെയ്തു.

ടൂത്ത് ബ്രഷ് മൂത്രസഞ്ചിയില്‍ എത്തുന്നത് വരെയുള്ള ദൂരത്തില്‍ അഞ്ച് ദ്വാരങ്ങളാണ് വീഴ്ത്തിയത്. സാധാരണ ഗതിയില്‍ ഇന്‍ഫക്ഷന്‍ ബാധിച്ച് കുട്ടിയുടെ നില ഗുരുതരമാക്കേണ്ടതായിരുന്നു, എന്നാല്‍ അപകടം ഒന്നും കൂടാതെ ജീവന്‍ തിരിച്ച് കിട്ടിയത് അത്ഭുതമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദ്വാരങ്ങള്‍ വീണ മൂത്രസഞ്ചി പൂര്‍വസ്ഥിതിയില്‍ എത്തുന്നത് വരെ ട്രീറ്റ്‌മെന്റുകള്‍ തുടരും.

English summary
A five-year-old boy from Dhamtari in Chhattisgarh swallowed a toothbrush and remained silent for 6 months before he started feeling severe pain while having food and urinating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X