ചോക്ലേറ്റാണെന്ന് കരുതി പടക്കം കഴിച്ച അഞ്ചു വയസുകാരി മരിച്ചു!
രത്നഗിരി: ദീപാവലി ആഘോഷം മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിന് കണ്ണീര് മഴയായി. ദീപാവലി ആഘോഷിക്കാന്‍ വാങ്ങിച്ച പടക്കമാണ് പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തത്. മിഠായി ആണെന്നു കരുതി പെണ്‍കുട്ടി പടക്കമെടുത്ത് വായിലിടുകയായിരുന്നു. പടക്കം വായില്‍ വെക്കുന്നത് കണ്ട കുട്ടിയുടെ അമ്മ ഓടിയെത്തി തട്ടി മാറ്റാന്‍ ശ്രമിക്കുമ്പോഴേക്കും പടക്കം ആ അഞ്ചുവയസുകാരി വിഴുങ്ങിയിരുന്നു.
മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ ഖേഡിലെ തിസംഗി ഗ്രാമത്തിലാണ് സംഭവം നടന്നത്. ബുധനാഴ്ച ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുറ്റത്ത് നിന്നു കളിക്കുമ്പോഴാണ് പെണ്‍കുട്ടിക്ക് പടക്കം ലഭിക്കുന്നത്.

കുട്ടിക്ക് അറിയുമോ അതു പടക്കമാണെന്ന്, ചോക്ലേറ്റാണെന്നു കരുതി വായില്വെക്കുകയായിരുന്നു. ഉടനെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടരുടെ പരിശോധനയ്ക്കിടെയാണ് കുട്ടി മരിക്കുന്നത്.
മാതാപിതാക്കളുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണം ഉണ്ട്. ദാമിനി നിഗം എന്ന അഞ്ചു വയസുകാരിയാണ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications