• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനിമാ ഫ്ളക്സ് കെട്ടുന്നതിനിടെ അഞ്ച് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

  • By Sruthi K M

വിജയവാഡ: ദുരന്തങ്ങളുടെ പെരുമഴയുമായാണ് ഇത്തവണ പുതുവര്‍ഷം എത്തിയിരിക്കുന്നത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സിനിമാ താരങ്ങളുടെ ഫ്ളക്സ് കെട്ടുന്നതിനിടെ അഞ്ചു ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരിയിലാണ് സംഭവം നടന്നത്. രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടക്കുന്നത്.

അഞ്ച് യുവാക്കള്‍ ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. തെലുങ്ക് താരം പവന്‍ കല്യാണിന്റെ പോസ്റ്റര്‍ സ്ഥാപിക്കുന്നതിനിടെയാണ് യുവാക്കള്‍ മരണപ്പെട്ടത്. പുതുവത്സരത്തിന്റെ ഭാഗമായി രാത്രിയില്‍ 20അടി ഉയരത്തിലുള്ള ഫ്ളക്സ് സ്ഥാപിക്കവെയാണ് അപകടമുണ്ടാകുന്നത്.

ഫ്ളക്സ് കെട്ടുന്നതിനിടെ ഇലക്ട്രിക് കമ്പികളില്‍ തട്ടി അപകടം സംഭവിക്കുകയായിരുന്നു. ഷോക്കേറ്റ യുവാക്കളെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരേഡുക ഗ്രാമത്തിലാണ് മറ്റു മൂന്ന് യുവാക്കള്‍ക്ക് ഷോക്കേറ്റത്. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെയാണ് ഇവര്‍ക്ക് ഷോക്കേല്‍ക്കുന്നത്. 25 അടി ഉയരമുള്ള ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെയാണ് ഇവര്‍ക്ക് അപകടമുണ്ടാകുന്നത്. ഷോക്കേറ്റവര്‍ സംഭവ സ്ഥലത്തു നിന്നു തന്നെ മരിക്കുകയായിരുന്നു.

English summary
Five youth were electrocuted when they tried to tie flexies of their film hero at the maximum possible height of an electric poll and came in contact with high-tension live wires in two separate incidents in the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more