കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയ്ക്ക് പ്രത്യേക പദവി: അ‍ഞ്ച് വൈഎസ്ആര്‍ എംപിമാരുടെ കൂട്ട രാജി, കേന്ദ്രത്തിന് താക്കീത്!

Google Oneindia Malayalam News

ദില്ലി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരാണ് ലോക്സഭയില്‍ നിന്ന് ഏറ്റവുമൊടുവില്‍ രാജിവെച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ എന്‍ഡിഎ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരുടെ കൂട്ടരാജി.

വി വരപ്രസാദ് റാവു, വൈവി സുബ്ബ റെഡ്ഡി, പിവി മിഥും റെഡ്ഡി, വൈഎസ് അവിനാശ് റെഡ്ഡി, മേകാപതി രാജ്മോഹന്‍ റെഡ്ഡി എന്നിവരാണ് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഉച്ചഭക്ഷണത്തിനായി സഭ പിരിഞ്ഞപ്പോഴായിരുന്നു എംപിമാരുടെ നീക്കം. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും സാമ്പത്തിക സഹായവും നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചന്ദ്രബാബു നായിഡു നേതൃത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നത്. കേന്ദ്രമന്ത്രിമാരായ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരി എന്നിവരാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുവരികയും ചെയ്തിരുന്നു.

 വൈഎസ്ആര്‍ എംപിമാരുടെ രാജി

വൈഎസ്ആര്‍ എംപിമാരുടെ രാജി

ലോക്സഭയില്‍ വിവിധ വിഷയങ്ങളുന്നയിച്ചുള്ള ബഹളങ്ങള്‍ക്കിടെ ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി സംബന്ധിച്ച അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത എംപിമാര്‍ എന്‍ഡിഎ സര്‍ക്കാര്‍ വിഷയം പരിഗണിക്കാത്തതിലുള്ള മര്യാദ ലംഘനത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടരാജി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡ‍ിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് സഭയില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. എന്നാല്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് വിഷയത്തില്‍ സഭയില്‍ പ്രതിഷേധം തുടര്‍സംഭവങ്ങളായതോടെ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത് അനന്തമായി നീണ്ടുപോകുകയായിരുന്നു.

മോദിയെ കുറ്റപ്പെടുത്തി നായിഡുവിനെയും

മോദിയെ കുറ്റപ്പെടുത്തി നായിഡുവിനെയും

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും കുറ്റപ്പെടുത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി ഇരുവരും ജനാധിപത്യത്തെ അപമാനിക്കുകയാണെന്നും ആരോപിക്കുന്നു. ഇരു നേതാക്കളും ആന്ധ്രയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും എംപി വരപ്രസാദ് റാവു ആരോപിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് 12 തവണ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‌ ഒറ്റത്തവണ പോലും ഇത് ചര്‍ച്ചക്കെടുത്തില്ലെന്നും എംപി ചൂണ്ടിക്കാണിക്കുന്നു.

 അഞ്ച് എംപിമാരുടെ രാജി

അഞ്ച് എംപിമാരുടെ രാജി

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം എന്‍ഡിഎ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അ‍ഞ്ച് എംപിമാര്‍ രാജിവെക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് തലവന്‍ വൈഎസ്ആര്‍ ജഗന്‍മോഹന്‍ റെ‍ഡ്ഡിയാണ് വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസും ആന്ധ്രയില്‍ അധികാരത്തിലിരിക്കുന്ന തെലുങ്കുദേശം പാര്‍ട്ടിയും ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടിക്കൊണ്ട് തെലുങ്കുദേശം പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായിഡു വിവിധ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 ബിജെപിയുമായി ചങ്ങാത്തമില്ല

ബിജെപിയുമായി ചങ്ങാത്തമില്ല

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്ന വിഷയത്തില്‍ ജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതോടെയാണ് ചന്ദ്രബാബു നായിഡു ഇതേ ആവശ്യത്തിനായുള്ള പോരാട്ടം ശക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മറ്റ് മാര്‍ഗ്ഗങ്ങള്‍ മുമ്പിലില്ലാതെ ആയതോടെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചത്. വൈഎസ്ആ എംപി മേകാപതി രാജ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ചങ്ങാത്തത്തിലായെന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ ആരോപണവും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി തള്ളിക്കളഞ്ഞിട്ടുണ്ട്. നാല് വര്‍ഷമായി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന വൈഎസ് ആര്‍ കോണ്‍ഗ്രസ് തങ്ങളെ അപമാനിക്കുകയാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ​എം ആരോപിക്കുന്നു.

 തെലങ്കാന രൂപീകരണത്തിന് ശേഷം

തെലങ്കാന രൂപീകരണത്തിന് ശേഷം


2014ല്‍ തെലങ്കാന രൂപീകരണത്തിന് പിന്നാലെയാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് കേന്ദ്രഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കുന്നത്. പുതിയ തലസ്ഥാനം കെട്ടിപ്പടുക്കാന്‍ ആന്ധ്രപ്രദേശിനെ സഹായിക്കാനുള്ള നീക്കമായിരുന്നു കേന്ദ്രം അന്ന് നടത്തിയിരുന്നതെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. ഇതാണ് മോദി സര്‍ക്കാരിനെതിരെ തിരിയാന്‍ ടിഡിപിയെ പ്രേരിപ്പിച്ച ഘടകം.. ഇതോടെയാണ് ചന്ദ്രബാബു നേതൃത്വം നല്‍കുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവരുന്നത്.

 രണ്ട് മന്ത്രിമാരുടെ രാജി

രണ്ട് മന്ത്രിമാരുടെ രാജി

സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരി എന്നിവരാണ് കേന്ദ്രമന്ത്രി പദവി രാജിവെച്ച് പുറത്തുവന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തെലുങ്കുദേശം പാര്‍ട്ടി രണ്ട് മന്ത്രിമാരെയു തിരിച്ചുവിളിച്ചത്. മാര്‍ച്ച് 16നാണ് ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവരുന്നതായി പാര്‍ട്ടി തലന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. ടിഡിപിയ്ക്ക് ലോക്സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ നാല് എംപിമാരുമാണുള്ളത്. അതേസമയം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡ‍ിപി പുറത്തുപോകുമെന്ന് നേരത്തെ ടിഡിപി നേതാവ് രവീന്ദ്രബാബുവും വ്യക്തമാക്കിയിരുന്നു.

<strong>ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ട‌ത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ അവഗണന തിരിച്ചടിച്ചു, ഇനി പിന്നോട്ടില്ല! </strong>ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ട‌ത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ അവഗണന തിരിച്ചടിച്ചു, ഇനി പിന്നോട്ടില്ല!

English summary
Five MPs of the YSR Congress Party on Friday resigned from the Lok Sabha to protest the “failure” of the NDA government to grant special category status to Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X