കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെട്ട് പരിഹരിക്കൂ, പ്രധാനമന്ത്രിക്ക് കപില്‍ സിബലിന്റെ ഉപദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇല്ലാത്ത കാര്യത്തില്‍ ആശങ്കപ്പെടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്ത് ആവശ്യമുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തിച്ച് അത് പരിഹരിക്കുന്നതിനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടതെന്നാണ് കപില്‍ സിബലിന്റെ ഉപദേശം. മോദിയുടെ പ്രസ്താവന നേരത്തെ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

1

ചില ആളുകള്‍ക്ക് ഓം, പശു എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ രാജ്യം 16ാം നൂറ്റാണ്ടിലെ അതിവേഗം മടങ്ങിപ്പോവുകയാണെന്ന് തോന്നുന്നുണ്ടെന്നായിരുന്നു മോദിയുടെ പരിഹാസം. മോദി സര്‍വകലാശാലകളെ കുറിച്ചാണ് ആശങ്കപ്പെടേണ്ടത്. ഇത്തരം രാഷ്ട്രീയ മുനവെച്ചുള്ള പ്രസ്താവനകളില്‍ അല്ലെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. നേരത്തെ സാമ്പത്തിക പ്രതിസന്ധിയിലും മോദിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

2012ന് ശേഷം ആദ്യമായി, ലോകത്തെ സര്‍വകലാശകളുടെ ആദ്യത്തെ 300 പേരില്‍ ഇന്ത്യന്‍ സര്‍വകലാശാലകളൊന്നും ഇടംപിടിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ആദ്യം പരിഹരിക്കാന്‍ മോദി ശ്രമിക്കണമെന്നാണ് സിബള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓം, പശു എന്നീ വാക്കുകള്‍ കേട്ട് രാജ്യം പിന്നോട്ട് പോകുന്നുവെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. നേരത്തെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട കൊലപാതകം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗത്തിലും മോദിയുടെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യം അപകടത്തിലാണെന്നും, ജനവിധി ബിജെപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രം ആക്ടീവ് ആയത് കൊണ്ട് പാര്‍ട്ടിയെ വളര്‍ത്താനാവില്ലെന്നും, ബിജെപിയെ നേരിടാന്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്.

എല്ലാവര്‍ക്കും നന്ദി, പക്ഷേ അതിന് നിങ്ങള്‍ മറുപടി നല്‍കണം, മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി ചിദംബരംഎല്ലാവര്‍ക്കും നന്ദി, പക്ഷേ അതിന് നിങ്ങള്‍ മറുപടി നല്‍കണം, മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി ചിദംബരം

English summary
fix the issue kapil sibal advice to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X