• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ ജല്‍പായ്ഗുരിയില്‍ മിന്നല്‍ പ്രളയത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാതെയുണ്ടായ വെള്ളപ്പൊക്കമാണ് ഇത്രയും പേരുടെ ജീവനെടുത്തത്. ജല്‍പായ്ഗുരിയിലെ മാല്‍ബസാറില്‍ രാത്രി ഒന്‍പത് മണിയോടെയാണ് ദുരന്തമുണ്ടായത്.

വിജയദശമി പൂജയ്ക്കായി എത്തിയ ഏഴ് പേരാണ് മരിച്ചത്. നിരവധി പേരെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാണാനില്ല. ഇവര്‍ ഒലിച്ച് പോയതായിരിക്കാമെന്നാണ് നിഗമനം.

വിജയ് ദശമിയുടെ ഭാഗമായി വലിയൊരു ജനക്കൂട്ടം മാല്‍ നദിയുടെ തീരത്തായി നിന്നിരുന്നു. ഈ സമയത്താണ് വെള്ളപ്പൊക്കമുണ്ടായത്. അതേസമയം സംഭവത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഏഴ് മൃതദേഹങ്ങള്‍ ഇതിനിടയിലാണ് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.

English summary
flash flood hits west bengal's jalpaiguri, seven people dead and several missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X