മിന്നൽപ്രളയം: സിക്കിം മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി; സഹായം വാഗ്ദാനം ചെയ്തു
ഗ്യാങ് ടോക്ക്:വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ മേഘ വിസ്ഫോടനം ഉണ്ടായതിന് പിന്നാലെ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ 8 ആയി ഉയർന്നതായും, 49 പേരെ കാണാതായതായുമാണ് റിപ്പോർട്ട്.
സിംഗ്താമിൽ 7 പേരെ എൻ ഡി ആർ എഫ് രക്ഷപ്പെടുത്തി, ഗാംഗ്‌ടോക്കിലും മറ്റ് സമീപ പ്രദേശങ്ങളിലും ടീമുകൾ വിന്യസിച്ചു. "ഞങ്ങളുടെ ടീമുകൾ സിംഗ്ടമിൽ നിന്ന് ഏഴ് പേരെ രക്ഷിച്ചു. ഞങ്ങൾ ഒരു എൻഡിആർഎഫ് ടീമിനെ ഗാംഗ്‌ടോക്കിലേക്കും രണ്ടെണ്ണം പശ്ചിമ ബംഗാളിലെ സിക്കിമിന്റെ സമീപ പ്രദേശങ്ങളിലേക്കും വിന്യസിച്ചിട്ടുണ്ട്," എൻ ഡി ആർ എഫ് എ എൻ ഐയോട് പറഞ്ഞു.

അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം. ഗോലിതാർ, സിങ്തം മേഖലകളിൽ നിന്നാണ് അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ മജിസ്‌ട്രേറ്റ് മഹേന്ദ്ര ചേത്രിയെ ഉദ്ധരിച്ച് പറയുന്നത്.
പ്രധാനമന്ത്രി മോദി സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗുമായി സംസാരിച്ചു
"സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാംഗുമായി സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിർഭാഗ്യകരമായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. വെല്ലുവിളിയെ നേരിടാൻ സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. 'എക്‌സിൽ മോദി പറഞ്ഞു.
ആവശ്യാനുസരണം സർക്കാർ സഹായം നൽകുമെന്ന് മമത ബാനർജി പറഞ്ഞു.
"സിക്കിമിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായി എന്ന വാർത്ത അറിഞ്ഞതിൽ അഗാധമായ ആശങ്കയുണ്ട്. ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഐക്യദാർഢ്യവും സഹായ വാഗ്ദാനവും അറിയിക്കുന്നു.ദുരന്തങ്ങൾ തടയുന്നതിനായി നിലവിലെ സീസണിൽ പരമാവധി ജാഗ്രത പുലർത്താൻ വടക്കൻ ബംഗാളിലെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, "ബാനർജി എക്‌സിൽ പോസ്റ്റ് ചെയ്തു.
"ലോനക് തടാകത്തിന്റെ ഭാഗങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായി, ഇത് ബുധനാഴ്ച പുലർച്ചെ ടീസ്റ്റ നദീതടത്തിൽ വളരെ ഉയർന്ന വേഗതയിൽ ജലനിരപ്പ് ഉയരാൻ കാരണമായി." എന്നാണ് സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്,.
സെൻട്രൽ വാട്ടർ കമ്മീഷൻ (C W C) റിപ്പോർട്ട് അനുസരിച്ച്, മെല്ലി, സിങ്തം, റോഹ്തക് എന്നീ മൂന്ന് ടീസ്റ്റ റിവർ സ്റ്റേഷനുകളിലെ ജലനിരപ്പ് നിലവിൽ അപകടരേഖയ്ക്ക് താഴെയാണെങ്കിലും അതിനടുത്താണ്.
മെല്ലി സ്റ്റേഷനിൽ ജലനിരപ്പ് 214.63 മീറ്ററാണ്, ഇത് അപകടനിലയായ 224 മീറ്ററിൽ താഴെയാണ്. അതേസമയം, സിങ്തം സ്റ്റേഷനിൽ ജലനിരപ്പ് 351.31 മീറ്ററും അപകടനില 355.09 മീറ്ററുമാണ്. റോത്തക്ക് സ്റ്റേഷനിൽ നിലവിലെ ജലനിരപ്പ് 360.06 മീറ്ററാണ്, ഇത് അപകടനിലയായ 364.98 മീറ്ററിൽ താഴെ ആണ്
വീഡിയോ












Click it and Unblock the Notifications