കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ്

Google Oneindia Malayalam News

ദില്ലി: സ്ഥാനമൊഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തങ്ങുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനോട് പ്രതിമാസം 85000 രൂപ വാടക നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സ്ഥാനമൊഴിഞ്ഞിട്ടും വര്‍ഷങ്ങളായി ഔദ്യോഗിക വസതിയില്‍ കഴിയുന്ന നിരവധി നേതാക്കളുണ്ടായിട്ടും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ദില്ലി ഗവണ്‍മെന്റ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന ആക്ഷേപമുണ്ട്.

മധ്യ ദില്ലിയിലെ തിലക് ലൈനിലുള്ള സി-11/23 എന്ന കെട്ടിടത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെജ്രിവാള്‍ താമസിച്ചിരുന്നത്. മകളുടെ പരീക്ഷയായതിനാല്‍ മെയ് മാസം വരെ താമസിക്കാനുള്ള അനുമതി തേടി കെജ്രിവാള്‍ അധികൃതരെ സമീപിച്ചിരുന്നു. പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനുവേണ്ടി സ്‌പെഷ്യല്‍ സെക്രട്ടറിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Kejriwal

മകളുടെ പരീക്ഷ കഴിയുന്നതിന് രണ്ടു മാസം മാത്രമേ ബാക്കിയുള്ളൂ. അത്രയും കാലത്തെ വാടക നല്‍കാനാണ് കെജ്രിവാളിന്റെ തീരുമാനമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. അധികാരത്തില്‍ നിന്നൊഴിഞ്ഞാല്‍ 15 ദിവസം മാത്രമേ താമസ സ്ഥലത്ത് തങ്ങാന്‍ ഔദ്യോഗികമായി അനുവാദമുള്ളൂ. എന്നാല്‍ പലരും മാസങ്ങളോളം ഔദ്യോഗിക വസതികള്‍ ഉപയോഗിക്കാറുണ്ട്.

പൊതുതിരഞ്ഞെടുപ്പും പരീക്ഷയും നടക്കുന്നതിനിടെ ഒരു മാറ്റം വേണ്ടെന്നാണ് കെജ്രിവാളിന്റെയും ഭാര്യയുടെയും തീരുമാനം. ആം ആദ്മി പാര്‍ട്ടിയെയും കെജ്രവാളിനെയും കരിവാരിതേക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

English summary
Delhi government has issued a notice to AAP chief Arvind Kejriwal asking him to pay a rent of Rs 85,000 per month for the flat in which he had been staying in for over a month even after resigning from the chief minister's post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X