കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളക്സ് വിവിദം: രാഹുല്‍ നല്‍കിയ മറുപടി പുറത്ത്.. കോണ്‍ഗ്രസ് വാദങ്ങള്‍ പൊളിയുന്നു

Google Oneindia Malayalam News

വയനാട്: അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ഫ്ളക്സില്‍ മുഖ്യമന്ത്രി പിണറായിയുടേയും മന്ത്രി ജി സുധാകരന്‍റേയും ചിത്രത്തിനൊപ്പം മുഖ്യ അതിഥിയായി വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ചിത്രവും ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയെ അറിയിക്കാതെയും അനുവാദം വാങ്ങാതെയുമാണ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാക്കിയതെന്നായിരുന്നു കോണ്‍ഗ്രസ് വാദം. എന്നാല്‍ ചടങ്ങിന് ക്ഷണിച്ച് കൊണ്ടുള്ള കത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി പുറത്ത് വന്നിരിക്കുകയാണ്.

rahulameti

ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മറ്റൊരു ആവശ്യമുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ നല്‍കിയ മറുപടി. ജുലൈ പത്തിന് ജോര്‍ജ്ജ് എം തോമസിനാണ് മറുപടി കത്ത് അയച്ചിരിക്കുന്നത്. വയനാട്ടില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ സുസ്ഥിരവും പ്രകൃതി സൗഹാര്‍ദ്ദപരവുമായ എല്ലാ പദ്ധതികള്‍ക്കും പിന്തുണയുണ്ടാകുമെന്നും പദ്ധതിക്ക് ചുക്കാന്‍ പിടിച്ച സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും അഭിനനന്ദം അറിയിക്കുന്നതായും രാഹുല്‍ മറുപടി കത്തില്‍ പറയുന്നു.

ഈ മാസം 13 നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഫ്ലെക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ജി സുധാകരന്‍റെയും ചിത്രങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും തിരുവമ്പാടി നിയോജക മണ്ഡലത്തിലം എംഎല്‍എയും ചേര്‍ന്നാണ് പരിപാടി ആസൂത്രണം ചെയ്തതെന്നും ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

<strong>കുമ്മനത്തിന്‍റെ നീക്കത്തിന് തിരിച്ചടി! വട്ടിയൂര്‍ക്കാില്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല</strong>കുമ്മനത്തിന്‍റെ നീക്കത്തിന് തിരിച്ചടി! വട്ടിയൂര്‍ക്കാില്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല

English summary
Flex controversy; Rahul's reply letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X