കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫേല്‍ യുദ്ധ വിമാനം പറത്തുന്ന രാജ്യത്തെ ആദ്യ വനിതാ പൈലറ്റാകാൻ ശിവാംഗി സിംഗ്, വരാണസിക്ക് അഭിമാനം

Google Oneindia Malayalam News

ദില്ലി: റഫേല്‍ യുദ്ധ വിമാനം പറത്തുന്ന രാജ്യത്തെ ആദ്യത്തെ വനിതാ പൈലറ്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്‍ഡ് ശിവാംഗി സിംഗ്. ആദ്യമായി ഒരു വനിതാ പൈലറ്റ് റഫേല്‍ പറത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ആരാണാ വനിത എന്ന വിവരം പുറത്ത് വന്നിരുന്നില്ല. 2017ലാണ് ഫ്‌ളൈറ്റ് ലെഫ്റ്റനന്‍ഡ് ശിവാംഗി സിംഗ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.

Recommended Video

cmsvideo
Shivangi Singh to be first Rafale woman fighter pilot | Oneindia Malayalam

ഉമ്മൻ ചാണ്ടി പിന്മാറിയേക്കും, പുതുപ്പളളിയിൽ നിന്ന് മത്സരിക്കുക മകൻ ചാണ്ടി ഉമ്മനെന്ന് സൂചനഉമ്മൻ ചാണ്ടി പിന്മാറിയേക്കും, പുതുപ്പളളിയിൽ നിന്ന് മത്സരിക്കുക മകൻ ചാണ്ടി ഉമ്മനെന്ന് സൂചന

ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുകളുടെ രണ്ടാമത്തെ ബാച്ചിലെ അംഗമാണ് ഫ്‌ളൈറ്റ് ലെഫ്റ്റനന്‍ഡ് ശിവാംഗി സിംഗ്. ഉത്തര്‍പ്രദേശിലെ വരാണസി സ്വദേശിനിയാണ് ശിവാംഗി സിംഗ്. നിലവില്‍ അംബാലയിലെ 17 സ്‌ക്വാഡ്രോണിലെ റാഫേല്‍ വിമാനം പറത്തുന്ന ഗോള്‍ഡണ്‍ ആരോസിന്റെ ഭാഗമാകാനുളള പരിശീലനത്തിലാണ് ശിവാംഗി സിംഗ്. റാഫേല്‍ വിമാനം പറത്തുന്നതിനുളള കണ്‍വേര്‍ഷന്‍ പരിശീലനത്തിലാണ് ശിവാംഗി.. ഒരു വിമാനം പറത്തുന്നതില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കണ്‍വേര്‍ഷന്‍ പരിശീലനം നല്‍കുന്നത്.

rafale

ചിത്രത്തിന് കടപ്പാട്: Twitter

ഓഗസ്റ്റ് മുതല്‍ റാഫേല്‍ യുദ്ധ വിമാനം പറത്താനുളള പരിശീലനം നേടുകയാണ് ശിവാംഗി. നേരത്തെ മിഗ് 21 വിമാനം പറത്തുന്ന വനിതാ പൈലറ്റാണ് ശിവാംഗി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് പാകിസ്താന്‍ വിമാനം വെടിവെച്ച് വീഴ്ത്തുകയും തുടര്‍ന്ന് പാക് കസ്‌ററഡിയിലാവുകയും ചെയ്ത വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനൊപ്പം ശിവാംഗി സിംഗ് വിമാനം പറത്തിയിട്ടുളളതായി റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിക്കാലം മുതല്‍ പൈലറ്റാവുക എന്നത് തന്നെ ആയിരുന്നു ശിവാംഗി സിംഗിന്റെ സ്വപ്‌നം. 2016ല്‍ ആണ് ശിവാംഗി സിംഗ് എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ചേര്‍ന്നത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അത്.

2016ലാണ് യുദ്ധവിമാനങ്ങള്‍ പറത്തുന്നതിന് വനിതാ പൈലറ്റുമാരേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച് തുടങ്ങിയത്. അന്ന് മുതല്‍ ഇന്ത്യന്‍ വ്യോമസേന 10 വനിതാ പൈലറ്റുമാരെ ആണ് സേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി പേര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നുമുണ്ട്. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ടുളള വനിതാ പൈലറ്റുകള്‍ സു-30എംകെഐ വിമാനങ്ങളും മിഗ്-29 യുപിജി അടക്കമുളള വിമാനങ്ങളും പറത്തുന്നവരാണ്. 2016ല്‍ ഫ്‌ളൈറ്റ് ലഫ്. അവനി ചതുര്‍വേദി, ഫ്‌ളൈറ്റ് ലഫ്.ഭവന്ന കാന്ത്, ഫ്‌ളൈറ്റ് ലഫ്. മോഹന സിംഗ് എന്നിവരാണ് രാജ്യത്തെ ആദ്യമായി പോര്‍വിമാനങ്ങള്‍ പറത്തിയ വനിതാ പൈലറ്റുകള്‍.

ജൂലൈയിലാണ് ഫ്രാന്‍സില്‍ നിന്നും 5 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ അംബാലയിലെ ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രോണിലെത്തിയത്. ആഗസ്റ്റ് മുതല്‍ ലഡാക്കിലടക്കം റാഫേല്‍ വിമാനങ്ങള്‍ പറക്കല്‍ നടത്തിയിരുന്നു. പൂര്‍ണമായും സേവന സജ്ജമാക്കുന്നതിന്റെ ഭാഗമായി ലേയില്‍ റാഫേല്‍ എത്തിച്ചിരുന്നു. ഒക്ടോബറിലും നവംബറിലുമായി കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ രാജ്യത്തെത്തും. 2021ഓട് കൂടി കരാര്‍ പ്രകാരമുളള 36 റഫാല്‍ വിമാനങ്ങളും രാജ്യത്തെത്തും.

English summary
Flight Lieutenant Shivangi Singh to be the first woman pilot to fly Rafale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X