റിപ്പബ്ലിക് ദിനത്തില്‍ ഫ്ളൈറ്റ് പാസ്റ്റിന് നേതൃത്വം നല്‍കുന്നത് വനിത പൈലറ്റ്; ചരിത്രം രചിക്കാന്‍ സ്വാതി
ന്യൂഡല്‍ഹി: അടുത്ത ദിവസം രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ചരിത്ര ദൗത്യം നിറവേറ്റാനൊരുങ്ങുകയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റ് ആയിട്ടുള്ള സ്വാതി റാത്തോര്‍. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി നാളെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്പഥില്‍ നടക്കുന്ന ഫ്ളൈറ്റ് പാസ്റ്റിന് നേതൃത്വം നല്കുന്ന ആദ്യവനിതയാകും നാളെ സ്വാതി റാത്തോര്‍.
തന്റെ മകള്‍ക്ക് ഇത്തരത്തിലൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, ചരിത്രപരമായ ആ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നതായും സ്വാതിയുടെ പിതാവ് ഡോ. ഭവാനി സിങ് റാത്തോര്‍ പറഞ്ഞു. രാജസ്ഥാന് കാര്‍ഷികവകുപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ഡോ. ഭവാനി സിങ്. തന്റെ മകളുടെ വിജയത്തിനായി രാജ്ത്തെ എല്ലാ മാതാപിതാക്കളും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

രാജസ്ഥാനിലെ നഗവൂര് ജില്ലയില്‍ ജനിച്ച സ്വാതിയുടെ സ്കൂള്‍ വിദ്യാഭ്യാസം അജ്മീറില്‍ ആയിരുന്നു. തന്റെ സ്കൂള്‍ വിദ്യഭ്യാസത്തിന് ശേഷം എന്‍സിസി എയര്‍ വിങില്‍ ചേര്‍ന്ന് സ്വാതിയുടെ സ്വപ്നം പൈലറ്റ് ആവുക എന്നതായിരുന്നു. 2014ല്‍ ആദ്യശ്രമത്തില്‍ തന്നെ സ്വാതിക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ കിട്ടി. സ്വാതിയുടെ സഹോദരന് മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്.
തന്റെ മകളെയും മകനെയും വേര്‍തിരിച്ച് കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്കൊണ്ട് തന്നെയാണ് തന്റെ മകള്‍ക്ക് ഈ നേട്ടങ്ങള്‍ കാവരിക്കാന് അവസരങ്ങള്‍ ലഭിക്കുന്നതെന്നും സ്വാതിയുടെ മാതാവ് രാജേഷ് കന്‍വാര്‍ പറഞ്ഞു.
് മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്തരാ രാജ സിന്ധ്യ ട്വിറ്ററിലൂടെ ആശംസ അറിയിച്ചു. വീരഭൂമിയിലെ മകള്‍ രാജ്യത്തിന് അഭിമാനമായി മാറുന്നു എന്നായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. റിപ്പബ്ലിക് ദിനത്തിലെ ഫ്ളൈറ്റ് പാസ്റ്റ് വിജയകരമായി തീരട്ടെയെന്നും വസുന്തരാ രാജ സിന്ധ്യ പറഞ്ഞു.
സ്വാതിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മുന്‍ രാജ്യസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും അറിയിച്ചു. സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മാറാന്‍ സ്വാതിക്ക് കഴിഞ്ഞെന്നും സച്ചിന് ബൈലറ്റ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications