Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; മുംബൈയിൽ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

Recommended Video

cmsvideo
    ജെറ്റ് എയർവേയ്സ് യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം

    ദില്ലി: യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നതിനെ തുടർന്ന് മുംബൈ-ജയ്പ്പൂർ ജെറ്റ് എയർവേയ്സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക വിഭാഗത്തിന് പറ്റിയ അബദ്ധത്തെ തുടർന്ന് വിമാനത്തിനുള്ളിലെ മർദ്ദം കുറഞ്ഞതാണ് രക്തസ്രാവത്തിന് കാരണമായത്.

    166 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 30 യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകാൻ തുടങ്ങിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ടേക്ക് ഓഫിന്റെ സമയത്ത് വിമാനത്തിനുള്ളിലെ മർദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവർത്തിപ്പിക്കാൻ മറന്നതാണ് കാരണം.

    flight

    മർദം താഴ്ന്നതിനെ തുടർന്ന് ഓക്സിജൻ മാസ്കുകൾ പുറത്തേക്ക് വന്നതും പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി പേർക്ക് കഠിനമായ തലവേദനയും അനുഭവപ്പെട്ടു. ഇതേ തുടർന്ന് വിമാനം മുംബൈയിൽ തിരിച്ചിറക്കി

    വിമാനത്താവളത്തിൽ വെച്ച് തന്നെ യാത്രക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കി. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്റേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

    വിമാനത്തിനുള്ളിൽ മർദം കുറഞ്ഞതോടെ ശ്വസകോശത്തിലേക്കും രക്തത്തിലേക്കും എത്തുന്ന ഓക്സിജന്റെ അളവ് കുറഞ്ഞതാണ് രക്തസ്രാവത്തിന് കാരണമായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+