കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം വൈകിയതിന്‍റെ ദേഷ്യം യാത്രക്കാര്‍ മന്ത്രിയോടു തീര്‍ത്തു ; 3 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: വിമാനം പുറപ്പെടാന്‍ വൈകിയതില്‍ യാത്രക്കാര്‍ മന്ത്രിയോട് ദേഷ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് 3 ജീവനക്കാരെ എയര്‍ ഇന്ത്യ സസ്പെന്ർറ് ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് നേരെയാണ് യാത്രക്കാര്‍ ദേഷ്യപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മന്ത്രി ഉള്‍പ്പെടെ 100 ഓളം യാത്രക്കാര്‍ കയറിയ എയര്‍ ഇന്ത്യയുടെ വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറിലധികം വൈകിയത്.

കാഴ്ച വ്യക്തമാകാൻ കുറച്ചുകൂടി കാത്തിരുന്നിട്ട് ടേക്ക് ഓഫ് ചെയ്യാന്‍ ഓപ്പറേഷന്‍ വിഭാഗം നിര്‍ദ്ദേശിച്ച്. എന്നാല്‍ ഇത് ഗ്രൗണ്ട് സ്റ്റാഫിന അറിയിക്കുന്നതില്‍ പിഴവ് സംഭവിച്ചതിനാല്‍ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരെ വിമാനത്തില്‍ കയറ്റി ഇരുത്തി. കൂടാതെ എയര്‍പ്പോര്‍ട്ട് എന്‍ട്രി പാസിലെ സുരക്ഷാ പരിശോധനയില്‍പ്പെട്ട് പ്രധാന പൈലറ്റ് 15 മിനുട്ടോളം വൈകിയതും വിമാനം പുറപ്പെടാന്‍ വൈകിയതിനു കാരണമായി.

airindia

കോ പൈലറ്റ് മാത്രമാണ് വിമാനത്തില്‍ കൃത്യസമയത്ത് എത്തിയത്. വിമാനം പുറപ്പെടാന്‍ വൈകിയതിന് യാത്രക്കാര്‍ മന്ത്രിയോട് കയര്‍ത്തതിനെതുടര്‍ന്ന് മന്ത്രി എയര്‍ ഇന്ത്യ ചീഫ് പ്രദീപ് കരോളയോട് ഫോണിലൂടെ വിശദീകരണം ചോദിച്ചു. തുടര്‍ന്ന് 3 ജീവനക്കാരെ സസ്പെന്‍റ് ചെയ്യാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. വൈകിയെത്തിയ പൈലറ്റിനോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു.

English summary
passengers protested against minister as flight take off delayed. air India suspends 3 crew members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X