Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണില്‍ വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്; ഡിജിസിഎ ശുപാര്‍ശക്ക് സുപ്രീംകോടതി അനുമതി

ദില്ലി: ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന സര്‍വീസ് റദ്ദായത് കാരണം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യും. ഇതിന് വേണ്ടി ഡിജിസിഎ സമര്‍പ്പിച്ച ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. യാത്രക്കാര്‍ക്ക് ആ ടിക്കറ്റ് നിരക്കിന് തുല്യമായ യാത്ര ഏത് റൂട്ടിലും അനുവദിക്കണമെന്നാണ് ശുപാര്‍ശ. വിമാന കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു.

X

മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്ത് യാത്ര റദ്ദായവര്‍ക്കാണ് ടിക്കറ്റ് തുക തിരിച്ചു നല്‍കുക. 15 ദിവസത്തിനകം തുക തിരിച്ചു നല്‍കണം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ പകരം യാത്ര ഒരുക്കണം. അന്നത്തെ ടിക്കറ്റ് നിരക്കിന് തുല്യമായ യാത്രയാണ് ഒരുക്കേണ്ടത്. ഈ ടിക്കറ്റ് യാത്രക്കാരന് താല്‍പ്പര്യമുള്ളവര്‍ക്ക് കൈമാറാനും സാധിക്കും. ഇങ്ങനെയുള്ള യാത്ര അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ അനുവദിക്കും. അതിന് ശേഷവും ടിക്കറ്റ് ഉപയോഗിച്ചില്ലെങ്കില്‍ പണം മടക്കി നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഡിജിസിഎയുടെ ശുപാര്‍ശ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാവല്‍ ഏജന്റുമാര്‍ മുഖേന ടിക്കറ്റ് ബുക്് ചെയ്ത യാത്രക്കാര്‍ക്ക് അതേവഴി തന്നെയാണ് പണം മടക്കി നല്‍കേണ്ടത് എന്നും സുപ്രീംകോടതി വ്യക്തമാക്കി.

Recommended Video

cmsvideo
    കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുമോ ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+