ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതൽ ആഴ്ചയിൽ 15 വിമാനങ്ങൾ
ദില്ലി: നിര്‍ത്തി വെച്ച ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ജനുവരി 8 മുതലാണ് വിമാന സര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
'2021 ജനുവരി 8 മുതല്‍ ഇന്ത്യയ്ക്കും ബ്രിട്ടണും ഇടയിലുളള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനുവരി 23 വരെ ആഴ്ചയില്‍ 15 വിമാനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുക. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും തിരിച്ചും മാത്രമാണ് സര്‍വ്വീസ് നടത്തുക. വിമാന സര്‍വ്വീസുകളുടെ പൂര്‍ണ വിവരങ്ങള്‍ വ്യോമയാന അതോറിറ്റി പുറത്ത് വിടു'മെന്നും ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബ്രിട്ടണില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് ഇന്ത്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഡിസംബര്‍ 30 വരെ ആയിരുന്നു വിലക്ക് പ്രഖ്യാപിച്ചത്. പിന്നീടിത് ജനുവരി 7 വരെ നീട്ടി. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗത്തിലാണ് ബ്രിട്ടണ് അടക്കമുളള രാജ്യങ്ങളില്‍ പകരുന്നത്. ഇന്ത്യയിലും പുതിയ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 29 പേര്‍ക്കാണ് രാജ്യത്ത് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications