കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതൽ ആഴ്ചയിൽ 15 വിമാനങ്ങൾ

Google Oneindia Malayalam News

ദില്ലി: നിര്‍ത്തി വെച്ച ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ജനുവരി 8 മുതലാണ് വിമാന സര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നു, പകുതി ടിക്കറ്റ് മാത്രം, കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നു, പകുതി ടിക്കറ്റ് മാത്രം, കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

'2021 ജനുവരി 8 മുതല്‍ ഇന്ത്യയ്ക്കും ബ്രിട്ടണും ഇടയിലുളള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനുവരി 23 വരെ ആഴ്ചയില്‍ 15 വിമാനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുക. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും തിരിച്ചും മാത്രമാണ് സര്‍വ്വീസ് നടത്തുക. വിമാന സര്‍വ്വീസുകളുടെ പൂര്‍ണ വിവരങ്ങള്‍ വ്യോമയാന അതോറിറ്റി പുറത്ത് വിടു'മെന്നും ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

flight

ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബ്രിട്ടണില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് ഇന്ത്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഡിസംബര്‍ 30 വരെ ആയിരുന്നു വിലക്ക് പ്രഖ്യാപിച്ചത്. പിന്നീടിത് ജനുവരി 7 വരെ നീട്ടി. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗത്തിലാണ് ബ്രിട്ടണ്‍ അടക്കമുളള രാജ്യങ്ങളില്‍ പകരുന്നത്. ഇന്ത്യയിലും പുതിയ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 29 പേര്‍ക്കാണ് രാജ്യത്ത് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

സുവേന്ദുവിന്റെ സഹോദരനും തൃണമൂല്‍ വിട്ടു, മമതയെ കുരുക്കിലാക്കി 14 കൗണ്‍സിലര്‍മാരും ബിജെപിയില്‍!!സുവേന്ദുവിന്റെ സഹോദരനും തൃണമൂല്‍ വിട്ടു, മമതയെ കുരുക്കിലാക്കി 14 കൗണ്‍സിലര്‍മാരും ബിജെപിയില്‍!!

English summary
t flights between India & UK will resume from 8 Jan 2021.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X