Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും; എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം കിട്ടി

ദില്ലി: രാജ്യത്ത് വിമാന സര്‍വീസുകള്‍ അടുത്ത തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് എല്ലാ വിമാനത്താവളങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊറോണ പൂര്‍ണമായും ഇല്ലാതായിട്ടില്ലെങ്കിലും സര്‍ക്കാര്‍ സുപ്രധാന തീരുമാനം എടുക്കുകയായിരുന്നു. കര്‍ശന സുരക്ഷ ഉറപ്പാക്കിയായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക എന്നാണ് വിവരം. ഈ മാസം 25 മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറയിച്ചു.

f

കേന്ദ്ര സര്‍ക്കാരും വിമാന കമ്പനികളും സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഴുവന്‍ സീറ്റിലും യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ കമ്പനികള്‍ തടസം ഉന്നയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് എങ്ങനെ സര്‍വീസ് ആരംഭിക്കുമെന്ന ചര്‍ച്ചകളാണ് നടന്നത്.

മെയ് 31 വരെ സര്‍വീസ് ഉണ്ടാകില്ലെന്നാണ് നേരത്തെ വ്യോമയാന വകുപ്പ് പ്രതികരിച്ചത്. ഇതിനിടെയാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ 25 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കൂടുതല്‍ വിശദീകരണം സര്‍ക്കാര്‍ നല്‍കുമെന്നാണ് വിവരം.

Recommended Video

cmsvideo
    Railways to operate 200 non-AC passenger trains daily from June 1 | Oneindia Malayalam

    അതേസമയം, ചില സ്വകാര്യ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്കാണ് തയ്യാറെടുത്തിട്ടുള്ളത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ ബുക്കിങ് തുടങ്ങി. സാധാരണ സര്‍വീസുകളേക്കാള്‍ ആയിരം രൂപ വരെ ടിക്കറ്റിന് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+