Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് മൂന്നിന് ശേഷവും വിമാന സര്‍വീസുണ്ടാകില്ല; ട്രെയിനും ഓടില്ല, മന്ത്രിതല യോഗം ചര്‍ച്ച ഇങ്ങനെ

ദില്ലി: മെയ് മൂന്ന് വരെയാണ് നിലവില്‍ രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുവരെ പൊതുഗതാഗതം പുനസ്ഥാപിക്കില്ലെന്നാണ് നേരത്തെയുള്ള വിവരം. ട്രെയിന്‍, വിമാന സര്‍വീസുകള്‍ മെയ് മൂന്ന് വരെയുണ്ടാകില്ല. എന്നാല്‍ മെയ് 3ന് ശേഷവും വിമാനവും ട്രെയിനും സര്‍വീസ് നടത്തില്ലെന്നാണ് പുതിയ സൂചനകള്‍. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കൊറോണ അവലോകന മന്ത്രിതല യോഗം സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തില്ല. ഇനിയും വിമാന സര്‍വീസുകള്‍ വൈകിയാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരുന്നത് വൈകുമോ എന്ന ആശങ്ക വ്യാപകമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ലോക്ക് ഡൗണ്‍ അവസാനിച്ചാലും

ലോക്ക് ഡൗണ്‍ അവസാനിച്ചാലും

ലോക്ക് ഡൗണ്‍ അവസാനിച്ചാലും സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ് എന്നാണ് മന്ത്രിതല യോഗത്തിന്റെ വിലയിരുത്തല്‍. വിമാനത്തിലും ട്രെയിനിലും ഇത് സാധ്യമല്ല. അതുകൊണ്ടാണ് മെയ് മൂന്നിന് ശേഷവും ഒരുപക്ഷേ സര്‍വീസുകള്‍ ആരംഭിച്ചേക്കില്ലെന്ന് പറയാന്‍ കാരണം.

സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു

സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു

മെയ് മൂന്നിന് ശേഷം എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള ചില വിമാന കമ്പനികള്‍ ബുക്കിങ് ആരംഭിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു. ഒരു വിമാന കമ്പനിയും നിലവിലെ സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കരുത് എന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.

എയര്‍ ഇന്ത്യ തുടങ്ങി, പക്ഷേ...

എയര്‍ ഇന്ത്യ തുടങ്ങി, പക്ഷേ...

എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ് തുടങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. മെയ് നാല് മുതലുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്ന് മുതലുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ബുക്കിങ് തുടങ്ങുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

ഇതുവരെ തീരുമാനിച്ചിട്ടില്ല

ഇതുവരെ തീരുമാനിച്ചിട്ടില്ല

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ മുതല്‍ ആരംഭിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്ത ശേഷം മാത്രമേ ബുക്കിങ് തുടങ്ങാവൂ എന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.

ആ വിവരങ്ങള്‍ വരട്ടെ

ആ വിവരങ്ങള്‍ വരട്ടെ

കഴിഞ്ഞദിവസമാണ് മന്ത്രിതല യോഗം നടന്നത്. വിമാന-ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് യോഗത്തിലെ പൊതുധാരണ.

ഇപ്പോള്‍ ഒന്നും പറയാനാകില്ല

ഇപ്പോള്‍ ഒന്നും പറയാനാകില്ല

വിമാനവും ട്രെയിനും സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്ന് പ്രതികരിച്ചത്. മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം വിലയിരുത്തിയ ശേഷമാകും തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആദ്യഘട്ട ലോക്ക് ഡൗണ്‍

ആദ്യഘട്ട ലോക്ക് ഡൗണ്‍

നേരത്തെ ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ഏപ്രില്‍ 14ന് ശേഷം വിമാന സര്‍വീസ് ആരംഭിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ നീട്ടിയത്. തൊട്ടുപിന്നാലെ വിമാന സര്‍വീസുകളും നീട്ടിവയ്ക്കുകയായിരുന്നു.

ഇനിയും കാത്തിരിക്കണം

ഇനിയും കാത്തിരിക്കണം

മെയ് മൂന്ന് വരെ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് ലോക്ക് ഡൗണ്‍ നീട്ടിയ ദിവസം വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കും.

പ്രവാസികളുടെ വരവ് വൈകുമോ

പ്രവാസികളുടെ വരവ് വൈകുമോ

വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിവിധ രാജ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. കേന്ദ്രം സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് എടുത്തത്. തുടര്‍ന്ന് പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+