ഫ്ലിപ്കർട്ടില്‍ 29,900 ന്റെ സാസംസ്ങ്ങ് ഫോണ്‍ ബുക്ക് ചെയ്തു, കയ്യില്‍ കിട്ടിയത് അലക്കു സോപ്പ്!!
മുംബൈ: ഫ്ലിപ്കാര്ട്ടില് സാംസങ്ങ് മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് കയ്യില്‍ കിട്ടിയത് അലക്കു സോപ്പ്. സാംസാങ്ങ് ഗാലക്സി നോട്ട് 4 ആയിരുന്നു ഇയാള്‍ ഫ്ലിപ്കാര്ട്ടില് ബുക്ക് ചെയ്തിരുന്നത്.
ഐടി ഗ്ലാബല്‍ ജീവനക്കാരനായ ആനന്ദ് ബാലക്യ മെയ് 25 നായിരുന്നു ഫോണ്‍ ബുക്ക് ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി സിസ്റ്റത്തിലാണ് ബുക്ക് ചെയ്തിരുന്നത്.

29,900 രൂപയായിരുന്നു ഫോണിന്റെ ചാര്‍ജ്. പാഴ്സല്‍ കൊണ്ടുവന്ന ഡെലിവറി ബോയ്ക്ക് പണം നല്കി പെട്ടി തുറന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. പത്തു മിനിട്ടിനുള്ളില്‍ ഡെലിവറി ബോയിയെ തിരിച്ച് വിളിച്ചെങ്കിലും മടങ്ങി വരാന്‍ തയ്യാറായില്ല.
ഫ്ലിപ്കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാതി ശരിയല്ല എന്നാണ് പറഞ്ഞത്. പിന്നീട് മലബാര്‍ ഹില്‍ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു.
തുടക്കത്തില്‍ പണം തിരിച്ച് നല്കാന് തയ്യാറാകാത്ത കമ്പനി പോലീസില്‍ പരാതി നല്കിയപ്പോള് മുഴുവന്‍ പണവും നല്കി സെറ്റില്‍ ചെയ്യാന്‍ തയ്യാറായി. ആദ്യമായല്ല ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ക്ക് പകരം കല്ലുകളും പാറകഷ്ണങ്ങളും എത്തുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications