ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാര്‍ കുഞ്ഞിനെ ദത്തെടുത്താല്‍ 50000 രൂപ അലവന്‍സ്
ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ട് പുതിയൊരു പദ്ധതി അവതരിപ്പിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് കുഞ്ഞിനെ ദത്തെടുക്കുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
അഡോപ്ഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിക്ക് ഫ്‌ളിപ്കാര്‍ട്ട് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി നടത്തുന്നത് കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് 50,000 രൂപയാണ് ഫ്‌ളിപ്കാര്‍ഡ് അലവന്‍സായി നല്‍കുക.

കൂടാതെ നിയമസഹായവും മറ്റു നടപടിക്രമങ്ങള്‍ക്കുള്ള സഹായവും ഫ്‌ളിപ്കാര്‍ട്ട് നല്‍കും. ഒരു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ജീവനക്കാരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞിനെ ദത്തെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ മൂന്നു മാസത്തെ അവധിയും തുടര്‍ന്ന് നാലു മാസം സ്വന്തം ഇഷ്ടപ്രകാരമുള്ള സമയത്ത് ജോലി ചെയ്യാനുമുള്ള അവസരമാണ് ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.












Click it and Unblock the Notifications