ഫ്ലിപ്പ്കാര്‍ട്ടില്‍ 23 പേര്‍ക്ക് 1 കോടിക്ക് മേല്‍ ശമ്പളം!
മുംബൈ: 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്ലിപ്പ്കാര്‍ട്ടിന് 2000 കോടിയുടെ നഷ്ടമെന്നാണ് ഏറ്റവും പുതുതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എതിരാളികളായ സ്നാപ്ഡീല്‍, ആമസോണ്‍ എന്നീ കമ്പനികളുമായുള്ള മത്സരത്തില്‍ വലിയ ഓഫറുകള്‍ നല്‍കേണ്ടി വന്നതാണത്രെ കമ്പനിയുടെ നടുവൊടിച്ചത്. ഫ്ലിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ലിപ്പ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര കമ്പനി 836.5 കോടിയുമാണ് നഷ്ടം വരുത്തിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ ഫ്ലിപ്പ്കാര്‍ട്ടിന് ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്നുവേണം പറയാന്‍. പ്രതിവര്‍ഷം 1 കോടി രൂപയുടെ മേല്‍ ശമ്പളം പറ്റുന്ന 23 പേരാണ് ഓണ്‍ലൈന്‍ വ്യവസായരംഗത്തെ മുന്‍നിരക്കാരായ ഫ്ലിപ്പ്കാര്‍ട്ടില്‍ ഉള്ളത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്കിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് പീപ്പിള്‍ ഓഫീസറായ മെകിന്‍ മഹേശ്വരി 18.73 കോടി രൂപയാണ് ഒരു വര്‍ഷം ശമ്പളമായി വാങ്ങുന്നതത്രെ. 2014 - 15 ലെ കണക്കാണിത്.

ടാലന്റുകളെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ ന്യൂ ജനറേഷന് കമ്പനികള്‍ തയ്യാറാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഐ ടി സി ചെയര്മാന് വൈ സി ദേവേശ്വറിന്റെയും ഹിന്ദുസ്ഥാന്‍ യുനിലിവര്‍ ചീഫ് എക്സിക്യുട്ടീവ് സഞ്ജീവ് മേഹ്തയുടെയും ശമ്പളത്തിലും അധികമാണത്രെ മെകിന്‍ മഹേശ്വരിക്ക് ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഇ മെയില്‍ സന്ദേശത്തിന് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും പ്രതികരണം ലഭിച്ചിട്ടില്ല എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications